ശാ​ന്ത​ത​യു​ടെ തീ​ര​ത്ത് വ​ലി​യ ഇ​ട​യ​ന് അ​ന്തി​മോ​പ​ചാ​രം ‌
Thursday, May 6, 2021 10:44 PM IST
സജി ഏബ്രഹാം

തി​രു​വ​ല്ല: ദേ​ശ​വും ദേ​ശ​വാ​സി​ക​ളു​മേ സ​മാ​ധാ​ന​ത്തോ​ടെ വ​സി​ക്കു​ക, ബ​ഹു​മാ​ന​മു​ള്ള പി​താ​വേ സ​മാ​ധാ​ന​ത്താ​ലേ പോ​കു​ക..... നൂ​റു പി​ന്നി​ട്ട ശ്രേ​ഷ്ഠാ​ചാ​ര്യ​ന് എ​സ് സി ​സെ​മി​നാ​രി കു​ന്നി​ൽ നി​ന്ന് യാ​ത്രാ​മൊ​ഴി ചൊ​ല്ലു​ന്പോ​ൾ കാ​ർ​മി​ക​രാ​യ ബിഷപ്പുമാരു ടെയും വൈദികരുടെയും ക​ണ്ഠം ഇ​ട​റി.

നൂ​റു​വ​യ​സു പി​ന്നി​ട്ട വ​ലി​യ ഇ​ട​യ​ൻ യാ​ത്ര​യാ​കു​ന്പോ​ൾ കാ​ർ​മി​ക​രാ​യു​ണ്ടാ​യി​രു​ന്ന സ​ഭാ പി​താ​ക്ക​ൻ​മാ​ർ പ്രാ​യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തേ​ക്കാ​ൾ ഏ​റെ ചെ​റു​പ്പം. ത​ല​മു​റ​ക​ളു​ടെ അ​ന്ത​രം ഉ​ണ്ടെ​ങ്കി​ലും ആ​രെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന മ​ന​സി​നു​ട​മാ​യ മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യോ​ടു​ള്ള സ്നേ​ഹാ​ദ​ര​വു​ക​ൾ കാ​ർ​മി​ക​രു​ടെ ശു​ശ്രൂ​ഷാ ശ​ബ്ദ​ങ്ങ​ളി​ൽ മു​ഴ​ങ്ങി, ഇ​തി​ൽ സ​ഭാ വ്യ​ത്യാ​സ​മി​ല്ലാ​യി​രു​ന്നു. എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ മാ​ർ ക്രി​സോ​സ്റ്റ​ത്തി​നു​ണ്ടാ​യി​രു​ന്ന പ്ര​ത്യേ​ക ക​ഴി​വ് അ​ന്ത്യ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തി​ൽ കാ​ണാ​നു​ണ്ടാ​യി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഒ​രു പ​ക്ഷേ തി​രു​വ​ല്ല പ​ട്ട​ണം ര​ണ്ടു​ദി​വ​സം പൂ​ർ​ണ​സ്തം​ഭ​ന​ത്തി​ലാ​കു​മാ​യി​രു​ന്നു. സ​മീ​പ​കാ​ല​ത്തെ​ങ്ങും നാ​ട് കാ​ണാ​ത്ത അ​ധി​കം തി​ര​ക്കി​ന് തി​രു​വ​ല്ല സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ഈ ​അ​ഭി​പ്രാ​യം ഇ​ന്ന​ലെ ക​ബ​റ​ട​ക്ക ച​ട​ങ്ങി​നാ​യി എ​ത്തി​യ എ​ല്ലാ​വ​രും പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​രു​ന്ന് ശു​ശ്രൂ​ഷ​യി​ൽ ഭാ​ഗ​ഭാ​ക്കാ​യ​വ​ർ ഏ​റെ​യാ​യി​രു​ന്നു. ‌

സ​ഭാ നേ​താ​ക്ക​ൾ, രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ തി​രു​വ​ല്ല​യി​ൽ നേ​രി​ട്ടെ​ത്തി ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും അ​ട​ക്ക​മു​ള്ള​വ​ർ തി​രു​വ​ല്ല​യി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. മാ​ർ​ത്തോ​മ്മ സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു. ‌ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ എം​പി​മാ​രാ​യ ആ​ന്‍റോ ആ​ന്‍റ​ണി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ വി​ക്ട​ർ ടി. ​തോ​മ​സ്, എ​ൻ.​എം. രാ​ജു, ജോ​സ​ഫ് എം. ​പു​തു​ശേ​രി, വ​ർ​ഗീ​സ് മാ​മ്മ​ൻ, കു​ഞ്ഞു​കോ​ശി പോ​ൾ, ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, ആ​ർ. ജ​യ​കു​മാ​ർ, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, സു​ബി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌