ദേഹവിയോഗത്തിൽ അനുശോചന പ്രവാഹം
Wednesday, May 5, 2021 10:49 PM IST
പത്തനംതിട്ട: മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോ ലീത്തയുടെ ദേഹവിയോഗത്തിൽ ജീവിതത്തിന്‍റെ നാനാതുറകളിൽ പെട്ടവർ അനുശോചിച്ചു.
പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ, ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം. ​എ. യു​സു​ഫ​ലി, കാ​ഴ്ച നേ​ത്ര​ദാ​ന​സേ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പി​എ​സ്‌​സി അം​ഗ​വു​മാ​യ റോ​ഷ​ൻ റോ​യി മാ​ത്യു, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗം കെ. ​അ​ന​ന്ത​ഗോ​പ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ പ്ര​ഫ.​ഡി. കെ. ​ജോ​ൺ, ജോ​ൺ കെ. ​മാ​ത്യൂ​സ്, ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ്, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ആ​ർ. രാ​ജേ​ഷ്, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കോ​ശി, ബി​ജെ​പി മു​ൻ ക്ഷേ​ത്രീ​യ സം​ഘ​ട​നാ സെ​ക്ര​ട്ട​റി പി.​പി. മു​കു​ന്ദ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. എം. ​രാ​ജു, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട, , കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​സം​സ്കാ​ര വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ൻ​രാ​ജ്, കെ. ​കെ. റോ​യ്സ​ൺ, മാ​ത്യു കു​ള​ത്തു​ങ്ക​ൽ, കെ​റ്റി​യു​സി - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​ജേ​ക്ക​ബ്, എ​സ്ഡി​പി​ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന്‍​സാ​രി ഏ​നാ​ത്ത്, ഡി​സി​സി മെം​ബ​ർ സ​ലിം പി.​ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.
കോ​ഴ​ഞ്ചേ​രി: ജാ​തി മ​ത വി​ത്യാ​സ​മി​ല്ലാ​തെ സ​മൂ​ഹ ന​ന്മ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടേ​തെ​ന്ന് അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം. ഹി​ന്ദു​മ​ത പ​രി​ഷ​ത് ശ​താ​ബ്ദി സ​മ്മേ​ള​ന​ത്തി​ണ്ടെ ഭാ​ഗ​മാ​യി ന​ട​ന്ന ആ​ചാ​ര്യ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ​ങ്കെ​ടു​ത്ത​തും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​തും അ​ദ്ദേ​ഹ​ത്തി​നോ​ടു​ള്ള ആ​ദ​രം വ​ർ​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യ​താ​യി മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​നാ​യ​രും സെ​ക്ര​ട്ട​റി എ.​ആ​ർ.​വി​ക്ര​മ​ൻ പി​ള്ള​യും പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട: ഭാ​ര​തം ദ​ർ​ശി​ച്ച ദാ​ർ​ശ​നി​ക പ്ര​മു​ഖ​നാ​ണ് കാ​ലം ചെ​യ്ത ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത​യെ​ന്ന് മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ൻ അ​നു​സ്മ​രി​ച്ചു. കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, നോ​വ​ലി​സ്റ്റ് ബെ​ന്യാ​മി​ൻ, റെ​ജി കൊ​പ്പാ​റ, റ​വ.​തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ൽ, ഫാ. ​ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ൽ, വി ​കെ രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​ന്ന​ത്.
പ​ത്ത​നം​തി​ട്ട : മാ​ർ​ത്തോ​മാ സ​ഭ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം തി​രു​മേ​നി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​ഖി​ലേ​ന്ത്യാ മ​ഹി​ളാ സാം​സ്കാ​രി​ക സം​ഘ​ട​ന അ​നു​ശോ​ചി​ച്ചു. രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ ല​ക്ഷ്മി ആ​ർ. ശേ​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നി​ലാ ജോ​ർ​ജ്, ശ​ര​ണ്യാ രാ​ജ്, ശോ​ഭ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല്ല​പ്പ​ള്ളി: മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ൻ അ​നു​ശോ​ചി​ച്ചു. ചെ​യ​ർ​മാ​ൻ ഡോ. ​സ​മു​വേ​ൽ നെ​ല്ലി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ജോ​യ്സ് തു​ണ്ടു​ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ.​ഷി​ബു പോ​ൾ രാ​ജ്, മാ​ർ​ത്തോ​മ്മാ സ​ഭ മു​ൻ കൗ​ൺ​സി​ൽ അം​ഗം ഡോ. ​ജോ​സ​ഫ് ചാ​ക്കോ, വാ​ള​കം ജോ​ൺ, റോ​യ് വ​ർ​ഗീ​സ്, കെ.​സി ജോ​ൺ, ലാ​ലു പോ​ൾ, പി. ​പി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ൾ​ത്താ​ര​യി​ൽ നി​ന്ന് തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങി​യ ഇ​ട​യ​ൻ
തി​രു​വ​ല്ല: അ​ൾ​ത്താ​ര​യി​ൽ നി​ന്ന് തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങി​യ മ​നു​ഷ്യ സ്നേ​ഹി​യെ​യാ​ണ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​തെ​ന്ന് കെ​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ലി​നോ​ജ് ചാ​ക്കോ അ​നു​സ്മ​രി​ച്ചു. മാ​ന​വി​ക​ത​യു​ടെ പ്ര​വാ​ച​ക​നാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജീ​വി​തം ഓ​രോ മ​ല​യാ​ളി​ക്കും അ​ഭി​മാ​നം പ​ക​രു​ന്ന​താ​ണ്. ഈ ​നൂ​റ്റാ​ണ്ടു ക​ണ്ട ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ സ്നേ​ഹി​യാ​യി​രു​ന്നു മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യെ​ന്നും ലി​നോ​ജ് അ​നു​സ്മ​രി​ച്ചു.