റാ​ന്നി​ക്ക് മ​തേ​ത​ര കാ​ഴ്ച​പ്പാ​ടു​ക​ൾ പ​ക​ർ​ന്നു ന​ൽ​കി
Wednesday, May 5, 2021 10:49 PM IST
റാ​ന്നി: മ​തേ​ത​ര​ത്വ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ ആ​ദ്യ​മാ​യി റാ​ന്നി​ക്ക് പ​ക​ർ​ന്നു ന​ൽ​കി​യ ഇ​ട​യ​ശ്രേ​ഷ്ഠ​നാ​യി​രു​ന്നു ഫീ​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത. 1990 കാ​ല​ഘ​ട്ട​ത്തി​ൽ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​നാ​യി​രി​ക്കെ വൈ​ക്കം അ​ര​മ​ന​യി​ൽ താ​മ​സി​ച്ച് ഭ​ദ്രാ​സ​ന​ത്തെ അ​ന്ന​ത്തെ മാ​ർ ക്രി​സോ​സ്റ്റം സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ന​യി​ച്ചു. 97വ​രെ അ​ദ്ദ​ഹം ഭ​ദ്രാ​സ​ന​ത്തി​ന് ആ​ത്മീ​യും ഭൗ​തി​ക​വു​മാ​യ നേ​തൃ​ത്വം ന​ൽ​കി. ഇ​ട​ക്കു​ളം ബി​എ​ഡ് സെ​ന്‍റ​റു​ൾ​പ്പെ​ടെ ഭ​ദ്രാ​സ​ന​ത്തി​ൻ കീ​ഴി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ക്കാ​ല​യ​ള​വി​ൽ തു​ട​ക്കം കു​റി​ച്ചു.
മാ​ർ ക്രി​സോ​സ്റ്റം ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​നാ​യി​രി​ക്കെ അ​ര​മ​ന​യു​ടെ വാ​തി​ൽ നാ​നാ ജാ​തി മ​ത​സ്ഥ​ർ​ക്കു​മാ​യി തു​റ​ന്നി​ട്ടി​രു​ന്നു. മാ​ർ ക്രി​സോ​സ്റ്റം പ​ങ്കെ​ടു​ക്കാ​ത്ത പൊ​തു​പ​രി​പാ​ടി​ക​ൾ റാ​ന്നി​യി​ലി​ല്ലാ​യി​രു​ന്നെ​ന്നു ത​ന്നെ പ​റ​യാം. മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും വ​ലി​യ പാ​ഠ​ങ്ങ​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹം പ​ക​ർ​ന്നു ന​ൽ​കി​യ​ത്. റാ​ന്നി​യി​ലെ സ​ർ​വ​മ​ത ക​ൺ​വ​ൻ​ഷ​നി​ൽ അ​ദ്ദേ​ഹം പ​ല​ത​വ​ണ പ​ങ്കെ​ടു​ത്തു. ഏ​തു സ​മ​യ​ത്തും ജാ​തി മ​ത രാ​ഷ്ട്രീ​യ ദേ​ദ​മെ​ന്യേ ആ​ർ​ക്കും ക​ട​ന്നു ചെ​ല്ലാ​വു​ന്ന ഇ​ട​മാ​യി ഭ​ദ്രാ​സ​ന കേ​ന്ദ്രം മാ​റി​യി​രു​ന്നു. മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ ജ​ന​കീ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ അ​ക്കാ​ല​ത്ത് നാ​ട്ടു​കാ​രെ അ​ദ്ദേ​ഹ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ചി​രു​ന്നു. ഭ​ദ്രാ​സ​ന​ത്തി​ന് സ​മീ​പ​മു​ള്ള വൈ​ക്കം പാ​ട​ശേ​ഖ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​മി​തി വി​ളി​ച്ചു കൂ​ട്ടി തി​രു​മേ​നി​യു​ടെ കാ​ല​ത്ത് ഒ​ത്തൊ​രു​മ​യോ​ടെ കൃ​ഷി ചെ​യ്തി​രു​ന്ന​ത് നാ​ട്ടു​കാ​ർ ഓ​ർ​മ്മി​ക്കു​ന്നു. റാ​ന്നി​യി​ലെ വ്യാ​പാ​രി സ​മൂ​ഹ​ത്തോ​ട് വ​ള​രെ​യേ​റെ അ​ടു​പ്പം കാ​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ട​യ​നാ​യി​രു​ന്നു മാ​ർ ക്രി​സോ​സ്റ്റം. അ​ദ്ദേ​ഹ​ത്തി​ന്‍റെ 80-ാം ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഭ അ​ഞ്ചു കു​ഴി​യി​ലാ​രം​ഭി​ച്ച ഹാ​ഫ് വേ ​ഹോം - പ്ര​ത്യാ​ശാ ഭ​വ​ന് മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ പേ​രാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. റാ​ന്ന​യി​ൽ ദീ​പി​ക സ​ബ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​തും രാ​ഷ്ട്ര​ദീ​പി​ക​യു​ടെ പ​ത്ത​നം​തി​ട്ട എ​ഡി​ഷ​ൻ പ്ര​കാ​ശ​നം ചെ​യ്ത​തും മാ​ർ ക്രി​സോ​സ്റ്റം സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ണ്.