രാ​ഷ്ട്രീ​യ​ക്കാ​രെ നോ​വി​ക്കാ​തെ നോ​വി​ച്ചും മാ​ർ ക്രി​സോ​സ്റ്റം
Wednesday, May 5, 2021 10:49 PM IST
രാ​ഷ്ട്രീ​യ നേ​താ​ക്ക​ന്‍​മാ​രോ​ടും മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു ന​ല്ല സൗ​ഹൃ​ദ​മാ​യി​രു​ന്നു. ഇ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​രാ​മ​ണ്ണി​ലെ​ത്തി​യി​രു​ന്നു. സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ല്‍ പി​ണ​റാ​യി​യോ​ട് മ​ക്ക​ളു​ടെ കാ​ര്യ​വും തി​ര​ക്കി. മ​ക​ന്‍ അ​മേ​രി​ക്ക​യി​ല്‍ പ​ഠി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ അ​മേ​രി​ക്ക മോ​ശ​മാ​ണെ​ങ്കി​ലും പ​ഠി​ക്കാ​ന്‍ അ​ങ്ങോ​ട്ടെ വി​ടു​ക​യു​ള്ളൂ​വെ​ന്ന ഫ​ലി​ത രൂ​പ​ത്തി​ലു​ള്ള മ​റു​പ​ടി കേ​ട്ട് ക​ര്‍​ശ​ക്കാ​ര​നാ​യ പി​ണ​റാ​യി പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
പി​ണ​റാ​യി​യും ഞാ​നു​മാ​യി​ട്ട് ചെ​റി​യൊ​രു ബ​ന്ധ​മേ ഉ​ള്ളൂ​വെ​ങ്കി​ലും കേ​ര​ള​പ്പി​റ​വി ദി​വ​സം നി​യ​മ​സ​ഭ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ എ​ന്നെ ക്ഷ​ണി​ച്ചി​രു​ന്നു​വെ​ന്നും തി​രു​മേ​നി പ​റ​യു​മാ​യി​രു​ന്നു. ത​ന്നെ കാ​ണാ​ന്‍ എ​ത്തു​ന്ന മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ക്കു​റി​ച്ച് ഒ​രി​ക്ക​ൽ പ​റ​ഞ്ഞ​ത് ഉ​മ്മ​ന്‍​ചാ​ണ്ടി ന​ല്ല​മ​നു​ഷ്യ​നാ​ണ് പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ട്ടു​കാ​ര്‍ ശ​രി​യ​ല്ലാ​യെ​ന്നാ​ണ്. എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ന്ത​രി​ച്ച പി. ​കെ. നാ​രാ​യ​ണ പ​ണി​ക്ക​രു​മാ​യും ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ന​ല്ല ആ​ത്മ​ബ​ന്ധ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.