തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലും എ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ട​തി​നു നേ​ട്ടം ‌
Tuesday, May 4, 2021 10:36 PM IST
തി​രു​വ​ല്ല: ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ട്ടി​യ മി​ക​വ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ല്ല നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നു​ണ്ടാ​യി​ല്ല. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലും 11 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ന്ന​ണി പി​ന്നി​ലാ​യി.‌
മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട്, ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കു​ഞ്ഞു​കോ​ശി പോ​ൾ തോ​തി​ലെ​ങ്കി​ലും ലീ​ഡ് ചെ​യ്ത​ത്.
യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന തി​രു​വ​ല്ല ന​ഗ​ര​സ​ഭ, നി​ര​ണം, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ​ഡി​എ​ഫാ​ണ ്മു​ന്നി​ലെ​ത്തി​യ​ ത്.
തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലും പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​എ​ൽ​ഡി​എ​ഫി​ലെ​ത്തി​യ​ത് മാ​ത്യു ടി. ​തോ​മ​സി​നു ഗു​ണ​ക​ര​മാ​യി. പെ​രി​ങ്ങ​ര​യി​ൽ അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച​ത് വ​ൻ മു​ന്നേ​റ്റ​മാ​ണ്. ‌
ബി​ജെ​പി ഭ​ര​ണ​ത്തി​ലു​ള്ള ക​വി​യൂ​രി​ൽ എ​ൽ​ഡി​എ​ഫ് വ​ൻ​മു​ന്നേ​റ്റം ഉ​ണ്ടാ​ക്കി. യു​ഡി​എ​ഫ് ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ൾ ബി​ജെ​പി​ക്ക് വോ​ട്ട് കു​റ​ഞ്ഞു.
കു​റ്റൂ​രി​ലും ബി​ജെ​പി വോ​ട്ടി​ൽ വ​ൻ കു​റ​വു​ണ്ടാ​യി. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ എ​ഴ് കൗ​ണ്‍​സി​ല​ർ​മാ​രു​ള്ള ബി​ജെ​പി പ​ക്ഷേ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്നി​ലാ​യി.
2016നെ ​അ​പേ​ക്ഷി​ച്ച് വോ​ട്ടു​നി​ല​യി​ൽ യു​ഡി​എ​ഫ് വ​ൻ​മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.
എ​ന്നാ​ൽ നി​യ​മ​സ​മ​ഭ മ​ണ്ഡ​ല​ത്തി​ലെ 311 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ 43 ഇ​ട​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് 100ൽ ​താ​ഴെ വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.
എ​ൽ​ഡി​എ​ഫി​ന് 12 ബൂ​ത്തു​ ക​ളി​ൽ മാ​ത്ര​മാ​ണ് എ​ൽ​ഡി​ എ​ഫ് 100 വോ​ട്ടി​ൽ താ​ഴെ നേ​ടി​യ​ത്.