നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് പോ​ലീ​സ്, വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ൾ
Tuesday, May 4, 2021 10:36 PM IST
457 കേ​സു​ക​ളി​ലാ​യി 459 അ​റ​സ്റ്റ് ‌

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ഒ​ന്പ​തു വ​രെ ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് ന​ട​പ​ടി ശ​ക്തം. പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ചു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി അ​റി​യി​ച്ചു. നിയന്ത്രണങ്ങൾ കാരണം ഇന്നലെ നിരത്തുകളിൽ തിരക്ക് കുറവായിരുന്നു. കെഎസ്ആർടിസി ബസുകൾ നാമമാത്രമായി സർവീസ് നടത്തി.
ഞാ​യ​ര്‍ വ​രെ ആ​ളു​ക​ള്‍ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കു മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങു​ന്നു​ള്ളൂ​വെ​ന്നും അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കു​ന്നി​ല്ലെ​ന്നും ആ​ള്‍​ക്കൂ​ട്ട​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നും പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.‌

ലം​ഘ​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ എ​ടു​ത്തു​വ​രു​ന്ന​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. വേ​ണ്ടി​വ​ന്നാ​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ക്കും. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും മ​റ്റും സ​മ​യ​ക്ലി​പ്ത​ത പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. സ​ത്യ​വാ​ങ്മൂ​ല​മോ മ​തി​യാ​യ രേ​ഖ​ക​ളോ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളോ ഇ​ല്ലാ​തെ ആ​രെ​യും യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ‌

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 457 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു 459 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. 14 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും, ആ​റു ക​ട​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ക​യും ചെ​യ്തു. മാ​സ്‌​ക് വ​യ്ക്കാ​ത്ത​തി​ന് 3800 ആ​ളു​ക​ള്‍​ക്ക് നോ​ട്ടീ​സ് കൊ​ടു​ക്കു​ക​യോ പെ​റ്റി​കേ​സ് ചാ​ര്‍​ജ് ചെ​യ്യു​ക​യോ ചെ​യ്തു.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 2657 പേ​ര്‍​ക്കെ​തി​രെ യാ​ണ് കേ​സ്. ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ‌