പ​ട്ടാ​പ​ക​ൽ വീ​ട്ടു​മു​റ്റ​ത്ത് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക് ‌
Tuesday, May 4, 2021 10:33 PM IST
പെ​രു​മ്പെ​ട്ടി: പ​ട്ടാ​പ​ക​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്. പെ​രു​മ്പെ​ട്ടി കു​റു​ന്തോ​ട്ടി​ക്ക​ൽ ഏ​ലി​യാ​മ്മ (സാ​ലി - 52) യ്ക്കാ​ണ് സ​ഹോ​ദ​രി​യു​ടെ വീ​ട്ടു​മു​റ്റ​ത്തു വ​ച്ച് ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.
സ​ഹോ​ദ​രി വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ മു​റ്റ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന സാ​ലി​യു​ടെ നേ​ർ​ക്ക് കാ​ട്ടു​പ​ന്നി പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​ല​തു കൈ​യ്ക്കാ​ണ് പ​രി​ക്ക്. മാം​സം ചൂ​ഴ്ന്നെ​ടു​ത്ത നി​ല​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പി​ന്നി​ലേ​ക്ക് വീ​ണു. പ​ന്നി വ​ന്ന ദി​ശ​യി​ലേ​ക്കു​ത​ന്നെ പാ​ഞ്ഞു പോ​യി. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൈ​യ്ക്ക് 20 തു​ന്ന​ലു​ണ്ട്. ‌