അ​ടൂ​രി​ലെ 107 ബൂ​ത്തു​ക​ളി​ലെ ലീഡ് ചിറ്റയത്തിനു തുണയായി
Tuesday, May 4, 2021 10:33 PM IST
അ​ടൂ​ർ: മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച​പ്പോ​ഴും അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ല​ട​ക്കം എ​ൽ​ഡി​എ​ഫ് പി​ന്നി​ലാ​യി. മ​ണ്ഡ​ല​ത്തി​ലെ 209 ബു​ത്തി​ൽ 107 ബൂ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ലെ ചി​റ്റ​യം ഗോ​പ​കു​മാ​റും 94 ബു​ത്തി​ൽ യു​ഡി​എ​ഫി​ലെ എം.​ജി. ക​ണ്ണ​നും ആ​റ് ബൂ​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​പ്ര​താ​പ​നും മു​ന്നി​ലെ​ത്തി. ര​ണ്ട് ബു​ത്തു​ക​ളി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും തു​ല്യ വോ​ട്ടു​ക​ളും ല​ഭി​ച്ചു. ‌
പ​ള്ളി​ക്ക​ൽ, ക​ട​ന്പ​നാ​ട്, കൊ​ടു​മ​ൺ, പ​ന്ത​ളം തെ​ക്കേ​ക്ക​ര, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും പ​ന്ത​ളം ന​ഗ​ര​സ​ഭ​യും എ​ൽ​ഡി​എ​ഫി​നെ തു​ണ​ച്ചു. യു​ഡി​എ​ഫ് മു​ന്നി​ലെ​ത്തി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നേ​രി​യ നി​ല​യി​ലെ​ങ്കി​ലും യു​ഡി​എ​ഫ് ലീ​ഡ് നേ​ടി​യി​രു​ന്നു. ‌
എ​ൻ​ഡി​എ ഭ​രി​ക്കു​ന്ന പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ 31 ബു​ത്തു​ക​ളി​ൽ ആ​റി​ട​ത്ത് യു​ഡി​എ​ഫും 20 ൽ ​എ​ൽ​ഡി​എ​ഫും അ​ഞ്ചി​ട​ത്തും ബി​ജെ​പി​യും ലീ​ഡ് ചെ​യ്തു. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന തു ​മ്പ​മ​ൺ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ് ബൂ​ത്തു​ക​ളി​ൽ ആ​റി​ലും യു​ഡി​എ​ഫാ​ണ് ലീ​ഡ് ചെ​യ്ത്. ഒ​ന്ന് എ​ൽ​ഡി​എ​ഫി​നും മു​ൻ​തൂ​ക്കം ന​ൽ​കി. ‌
എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ന്ത​ളം തെ​ക്കെ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 16 ബൂ​ത്തി​ൽ അ​ഞ്ച് യു​ഡി​എ​ഫ് 9 എ​ൽ​ഡി​എ​ഫ് ഒ​ന്ന് ബി​ജെ​പി​ക്കും ല​ഭി​ച്ചു. ഒ​രു ബൂ​ത്തി​ൽ 204 വോ​ട്ട് വീ​തം എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ല​ഭി​ച്ചു. ബി​ജെ​പി- 156 വോ​ട്ട് നേ​ടി. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്തി​ലെ 26 ബൂ​ത്തി​ൽ 11 യു​ഡി​എ​ഫും 15 എ​ൽ​ഡി​എ​ഫും ക​ര​സ്ഥ​മാ​ക്കി. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു. 24 ബു​ത്തി​ൽ 19 എ​ണ്ണ​ത്തി​ൽ യു​ഡി​എ​ഫും അ​ഞ്ചി​ട​ത്ത് എ​ൽ​ഡി​എ​ഫും ലീ​ഡ് ചെ​യ്തു. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​പ​ത്യം നി​ല​നി​റു​ത്തി. 36 ബു​ത്തി​ൽ 11 എ​ണ്ണം യു​ഡി​എ​ഫ് ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് 25 ബൂ​ത്തു​ക​ൾ നേ​ടി. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ക​ട​മ്പ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 22 ൽ ​ഏ​ഴി​ട​ത്ത് യു​ഡി​എ​ഫും 15 എ​ൽ​ഡി​എ​ഫി​നും മു​ന്നി​ലെ​ത്താ​നാ​യി. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ 22 ബൂ​ത്തി​ൽ 15 യു​ഡി​എ​ഫും ആ​റി​ട​ത്ത് എ​ൽ​ഡി​എ​ഫും മു​ന്നി​ലെ​ത്തി. ഒ​രു ബു​ത്തി​ൽ ഇ​രു​ക​ക്ഷി​ക​ൾ​ക്കും 314 വോ​ട്ടു വീ​ത​വും ബി​ജെ​പി​യ്ക്കു 121 വോ​ട്ടു​മാ​ണ്. ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഏ​ഴം​കു​ള​ത്തെ 25 ബൂ​ത്തി​ൽ 14 യു​ഡി​എ​ഫും 11ൽ ​എ​ൽ​ഡി​എ​ഫും മു​ന്നി​ലെ​ത്തി. ‌