ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടു​ന്ന റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ വ​ഞ്ച​ന: പ​ഴ​കു​ളം മ​ധു ‌
Tuesday, May 4, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​ഷ​യം ഉ​ന്ന​യി​ച്ച് കേ​ര​ളം മു​ഴു​വ​ൻ വോ​ട്ടു തേ​ടി​യ ബി​ജെ​പി റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ കാ​ട്ടി​യ​ത് കൊ​ടി​യ രാ​ഷ്ട്രീ​യ വ​ഞ്ച​ന​യെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു. ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ക്ക് 2016നെ ​അ​പേ​ക്ഷി​ച്ച് 8614 വോ​ട്ടു​ക​ളു​ടെ കു​റ​വു​ണ്ടാ​യി.
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 39560 വോ​ട്ടു​ക​ൾ ല​ഭി​ച്ചി​രു​ന്ന ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ റാ​ന്നി​യി​ൽ ല​ഭി​ച്ച​ത് 19587 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്.‌
ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര ​വേ​ശ​ന​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ്വാ​സി​ക​ളെ വ​ഞ്ചി​ച്ച എ​ൽ​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്കാ​ൻ സ​ഹാ​യം ചെ​യ്തു കൊ​ടു​ ക്കു​ക​യാ​ണ് ബി​ജെ​പി ചെ​യ്ത​തെ​ന്നും പ​ഴ​കു​ളം മ​ധു ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു കാ​ലം മു​ത​ൽ റാ​ന്നി​യി​ല​ട​ക്കം കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നെ മു​ന്നി​ൽ​നി​ർ​ത്തി എ​ൽ​ഡി​എ​ഫു​മാ​യി ബി​ജെ​പി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​യും വോ​ട്ട് മ​റി​ച്ച​ത്. ‌ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ കെ. ​സു​രേ​ന്ദ്ര​ൻ കോ​ന്നി​യി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത് വോ​ട്ടു​ക​ച്ച​വ​ടം ഉ​റ​പ്പി​ക്കാ​നാ​ണ്. ‌
കോ​ന്നി​യി​ൽ മാ​ത്രം 7000 വോ​ട്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന് കു​റ​ഞ്ഞ​തു സം​ബ​ന്ധി​ച്ച് എ​ന്തു ന്യാ​യീ​ക​ര​ണ​മാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്.
2019 കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 39786 നേ​ടി​യ സു​രേ​ന്ദ്ര​ൻ കൂ​ടു​ത​ൽ ശ​ക്ത​നാ​യി മാ​റി​യെ​ങ്കി​ലും ഇ​ത്ത​വ​ണ ല​ഭി​ച്ച​ത് 32811 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്.ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​വ​ന്ന അ​ടൂ​രി​ൽ​ഇ​ത്ത​വ​ണ ബി​ജെ​പി​ക്ക് കു​റ​ഞ്ഞ​ത് 51260 ൽ ​നി​ന്നും ‌
27280 വോ​ട്ടു​ക​ളാ​യാ​ണ്. തി​രു​വ​ല്ല​യി​ൽ 40186 എ​ന്ന​ത് 22674 ആ​യും ആ​റ​ന്മു​ള​യി​ൽ 50497 ൽ ​നി​ന്ന് 29099 ആ​യും കോ​ന്നി​യി​ൽ 46506 ൽ ​നി​ന്ന് 32811 ആ​യും കു​റ​ഞ്ഞു​വെ​ന്നും പ​ഴ​കു​ളം മ​ധു ചൂ​ണ്ടി​ക്കാ​ട്ടി.‌