റാ​ന്നി​യി​ൽ ബി​ജെ​പി വോ​ട്ടു​ക​ൾ ന​ഷ്ട​മാ​യി
Monday, May 3, 2021 10:31 PM IST
റാ​ന്നി: റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ ബി​ഡി​ജെ​എ​സ് നേ​താ​വി​നു​ണ്ടാ​യ ക​ന​ത്ത പ​രാ​ജ​യം എ​ൻ​ഡി​എ മു​ന്ന​ണി ബ​ന്ധ​ങ്ങ​ളി​ൽ പൊ​ട്ടി​ത്തെ​റി​ക്കു സാ​ധ്യ​ത. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന ന ​വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പ​ത്മ​കു​മാ​ർ ര​ണ്ടാ​മ​തും ജ​ന​വി​ധി തേ​ടി​യ റാ​ന്നി മ​ണ്ഡ​ല​ത്തി​ലാ​ണ് ബി​ജെ​പി വോ​ട്ടു​ക​ൾ വ​ൻ​തോ​തി​ൽ ന​ഷ്ട​മാ​യ​ത്. 2016നെ ​അ​പേ​ക്ഷി​ച്ച് 8614 വോ​ട്ടു​ക​ൾ എ​ൻ​ഡി​എ​യ്ക്കു കു​റ​ഞ്ഞു.
ബി​ജെ​പി വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് ബി​ഡി​ജെ​എ​സ് വി​ല​യി​രു​ത്ത​ൽ. 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യി​ലെ കെ. ​സു​രേ​ന്ദ്ര​ൻ റാ​ന്നി​യി​ൽ നേ​ടി​യ​ത് 39560 വോ​ട്ടു​ക​ളാ​ണ്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ മി​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബി​ജെ​പി​ക്ക് ശ​ക്ത​മാ​യ പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ട്ടു​മു​ണ്ട്. ചെ​റു​കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​ത്തി​ലു​മാ​ണ്. കൊ​റ്റ​നാ​ട്, കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​തി​പ​ക്ഷ​ത്തു ബി​ജെ​പി​യാ​ണ്. ‌
ശ​ബ​രി​മ​ല വി​ഷ​യം പ്ര​ധാ​ന പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട എ​ൻ​ഡി​എ​യ്ക്ക് ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ വോ​ട്ടു​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് രാ​ഷ്ട്രീ​യ​മാ​യി ഏ​റെ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കും.
പോ​ൾ ചെ​യ്ത​തി​ന്‍റെ 15.33 ശ​ത​മാ​നം വോ​ട്ടു​കൊ​ണ്ട് റാ​ന്നി​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക്കു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. 2016ൽ ​ഇ​തേ സ്ഥാ​നാ​ർ​ഥി 28201 വോ​ട്ട് (21.06 ശ​ത​മാ​നം) നേ​ടി​യ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ ആ​കെ ല​ഭി​ച്ച​ത് 19587 വോ​ട്ടു​ക​ളാ​ണ്. റാ​ന്നി​യി​ൽ വി​ജ​യി​ച്ച എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍റെ ഭൂ​രി​പ​ക്ഷം 1285 വോ​ട്ടു​ക​ളാ​ണ്. ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളു​ടെ 41.22 ശ​ത​മാ​ന​മാ​ണ് ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫി​നു മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ച്ച​ത്.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റി​ങ്കു ചെ​റി​യാ​ൻ 40.21 ശ​ത​മാ​നം വോ​ട്ടു​ക​ൾ ക​ര​സ്ഥ​മാ​ക്കി. എ​ൽ​ഡി​എ​ഫി​ന് 2016ൽ 58749 ​വോ​ട്ടു​ക​ൾ (43.87 ശ​ത​മാ​നം) ല​ഭി​ച്ച മ​ണ്ഡ​ല​മാ​ണ് റാ​ന്നി. അ​ത് ഇ​ത്ത​വ​ണ 52669 വോ​ട്ടു​ക​ളാ​യി കു​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന് ഇ​ത്ത​വ​ണ 51384 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ ഇ​ത് 44153 വോ​ട്ടു​ക​ൾ (32.97 ശ​ത​മാ​നം) മാ​ത്ര​മാ​യി​രു​ന്നു. ‌