വോ​ട്ട് വ​ർ​ധ​ന എ​ൽ​ഡി​എ​ഫി​നു മാ​ത്രം ‌
Monday, May 3, 2021 10:31 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് നേ​ടി​യ​ത് 3,18,714 വോ​ട്ട്. 7,34,320 വോ​ട്ടു​ക​ളാ​ണ് ആ​കെ പോ​ൾ ചെ​യ്ത​ത്. ഇ​തി​ന്‍റെ 43.4 ശ​ത​മാ​നം എ​ൽ​ഡി​എ​ഫ് നേ​ടി.
2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച എ​ൽ​ഡിഫി​ന് ജി​ല്ല​യി​ൽ 3,11,018 വോ​ട്ടു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. (42.13 ശ​ത​മാ​നം). ഇ​തി​ൽ നി​ന്ന് 7696 വോ​ട്ടി​ന്‍റെ വ​ർ​ധ​ന​യാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യ​ത്. ഇ​ത്ത​വ​ണ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ചെ​ങ്കി​ലും അ​ടൂ​ർ, റാ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് വോ​ട്ടി​ൽ വ​ൻ​കു​റ​വു​ണ്ടാ​യി.‌
യു​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 2,75,548 വോ​ട്ട് നേ​ടാ​നാ​യി. 37.52 ശ​ത​മാ​നം വോ​ട്ടു​ക​ൾ യു​ഡി​എ​ഫി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ല​ങ്ങ​ൾ ന​ഷ്ട​മാ​യെ​ങ്കി​ലും വോ​ട്ടു​നി​ല​യി​ൽ മെ​ച്ച​മു​ള്ള​തി​നാ​ൽ 2016നെ ​അ​പേ​ക്ഷി​ച്ച് 252 വോ​ട്ടി​ന്‍റെ കു​റ​വു മാ​ത്ര​മേ മു​ന്ന​ണി​ക്കു​ള്ളൂ. 2016ൽ ​യു​ഡി​എ​ഫി​ന് ജി​ല്ല​യി​ൽ ഒ​രു മ​ണ്ഡ​ലം ജ​യി​ക്കാ​നാ​യി. 2,75,800 വോ​ട്ടു​ക​ൾ ആ​കെ ല​ഭി​ച്ചു. (37.36 ശ​ത​മാ​നം).‌
പ​രാ​ജ​യ​ത്തി​നി​ടെ​യി​ലും റാ​ന്നി, അ​ടൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് ഗ​ണ്യ​മാ​യ വോ​ട്ട് വ​ർ​ധ​ന ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നു​ണ്ടാ​യി. തി​രു​വ​ല്ല​യി​ലും ആ​റ​ന്മു​ള​യി​ലും കു​റ​വ് നേ​രി​യ തോ​തി​ലു​മാ​ണ്.എ​ൻ​ഡി​എ​യ്ക്ക് 2016ൽ 1,40,199 ​വോ​ട്ടു​ക​ൾ (19.09 ശ​ത​മാ​നം). ‌
അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ല​ഭി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ 1,28,151 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. 17.45 ശ​ത​മാ​നം. 12,048 വോ​ട്ടി​ന്‍റെ കു​റ​വ് മാ​ത്ര​മേ 2016ൽ ​നി​ന്നു പ്ര​ക​ട​മാ​യി​ട്ടു​ള്ളൂ. തി​രു​വ​ല്ല, റാ​ന്നി, ആ​റ​ന്മു​ള മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടി​ൽ വ​ൻ​തോ​തി​ൽ കു​റ​വു​ണ്ടാ​യ​പ്പോ​ഴും കോ​ന്നി​യി​ൽ 2016നെ ​അ​പേ​ക്ഷി​ച്ച വോ​ട്ട് വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് പി​ടി​ച്ചു നി​ൽ​ക്കാ​നാ​യ​ത്. എ​ന്നാ​ൽ 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട് ക​ണ​ക്കു കൂ​ടി പ​രി​ശോ​ധി​ച്ചാ​ൽ എ​ൻ​ഡി​എ​യു​ടെ ന​ഷ്ടം ഭീ​മ​മാ​ണ്. ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ. ​സു​രേ​ന്ദ്ര​ന് അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​യി 2,28,009 വോ​ട്ട് ല​ഭി​ച്ചി​രു​ന്നു. 2011 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ 2019ൽ ​ബി​ജെ​പി ജി​ല്ല​യി​ൽ നേ​ടി​യ വോ​ട്ടു​വ​ർ​ധ​ന 232 ശ​ത​മാ​ന​മാ​യി​രു​ന്നു. 2016 നി​യ​മ​സ​ഭ​യി​ലേ​തി​നേ​ക്കാ​ൾ 67 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യും രേ​ഖ​പ്പെ​ടു​ത്തി. ‌