മ​ന്ത്രി​സ​ഭ​യി​ൽ പ്രാ​തി​നി​ധ്യം പ്ര​തീ​ക്ഷി​ച്ച് പ​ത്ത​നം​തി​ട്ട ‌
Monday, May 3, 2021 10:31 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ നി​ന്ന് ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ പ്രാ​തി​നി​ധ്യം ഉ​റ​പ്പി​ക്കാം. അ​ഞ്ച് എം​എ​ൽ​എ​മാ​രെ ഭ​ര​ണ​ക​ക്ഷി​ക്കു പി​ന്തു​ണ​യു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​യ​യ്ക്കു​ന്പോ​ൾ അ​വ​രി​ൽ ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ പ​ത്ത​നം​തി​ട്ട​യ്ക്കു​ണ്ട്.സി​പി​എം, സി​പി​ഐ എം​എ​ൽ​എ​മാ​ർ ജി​ല്ല​യി​ൽ നി​ന്നു മു​ന്പും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​രാ​രും മ​ന്ത്രി​സ​ഭ​യി​ലേ​ക്കെ​ത്തി​യി​ട്ടി​ല്ല. ഇ​ത്ത​വ​ണ അ​തി​നൊ​രു മാ​റ്റം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ ജി​ല്ല​യ്ക്കു​ണ്ട്.‌
ക​ഴി​ഞ്ഞ പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യു​ടെ തു​ട​ക്ക​ത്തി​ൽ തി​രു​വ​ല്ല എം​എ​ൽ​എ മാ​ത്യു ടി.​തോ​മ​സ് ജ​ന​താ​ദ​ൾ എ​സ് പ്ര​തി​നി​ധി​യാ​യി മ​ന്ത്രി​സ​ഭ​യി​ലു​ണ്ടാ​യി​രു​ന്നു. ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം രാ​ജി​വ​ച്ച​തോ​ടെ ജി​ല്ല​യു​ടെ പ്രാ​തി​നി​ധ്യ​വും ന​ഷ്ട​മാ​യി. ഇ​ത്ത​വ​ണ ജ​ന​താ​ദ​ൾ എ​സ് പ്ര​തി​നി​ധി​യാ​യി വീ​ണ്ടും മാ​ത്യു ടി.​തോ​മ​സ് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​ക്കാ​ര​നാ​യ നി​ല​വി​ലെ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി വീ​ണ്ടും ജ​യി​ച്ചി​ട്ടു​ണ്ട്. ജ​ന​താ​ദ​ൾ എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ് മാ​ത്യു ടി. ​തോ​മ​സ്.‌
സി​പി​എ​മ്മി​ൽ നി​ന്ന് വീ​ണാ ജോ​ർ​ജ് മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് എ​ത്തു​മെ​ന്ന സൂ​ച​ന​യു​ണ്ട്. പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളി​ൽ ഏ​രി​യാ ക​മ്മി​റ്റി​യി​ൽ മാ​ത്ര​മേ വീ​ണാ ജോ​ർ​ജ് അം​ഗ​മാ​യി​ട്ടു​ള്ളൂ​വെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള അ​ടു​പ്പം ഗു​ണം ചെ​യ്തേ​ക്കും.
എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ ടേ​മി​ൽ സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ണാ ജോ​ർ​ജ് ന​ൽ​കി​യ പി​ന്തു​ണ​യി​ൽ മു​ഖ്യ​മ​ന്ത്രി ഏ​റെ സം​തൃ​പ്ത​നു​മാ​ണ്. ത​ന്നെ​യു​മ​ല്ല സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും മാ​ധ്യ​മ അ​വ​താ​ര​ക​യെ​ന്ന നി​ല​യി​ലും ഏ​റെ ശോ​ഭി​ച്ചു. സ്പീ​ക്ക​ർ പ​ദ​വി​യി​ലേ​ക്കും വീ​ണാ ജോ​ർ​ജി​ന്‍റെ പേ​ര് പ​രി​ഗ​ണ​ന​യി​ലു​ണ്ട്.‌
സി​പി​ഐ​യു​ടെ അ​ടൂ​ർ എം​എ​ൽ​എ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഇ​ത്ത​വ​ണ ഹാ​ട്രി​ക് വി​ജ​യ​വു​മാ​യാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. പാ​ർ​ട്ടി എം​എ​ൽ​എ​മാ​രി​ൽ അ​ദ്ദേ​ഹ​ത്തി​നു​ള്ള സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ടി​വ​രും. മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ, ചീ​ഫ് വി​പ്പ് തു​ട​ങ്ങി കാ​ബി​ന​റ്റ് പ​ദ​വി ചി​റ്റ​യ​ത്തി​ന് ഉ​റ​പ്പി​ക്കാം.
കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ പ്ര​മോ​ദ് നാ​രാ​യ​ണ്‍ ക​ന്നി​ക്കാ​ര​നാ​ണെ​ങ്കി​ലും സി​പി​എം നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹ​ത്തി​നു​ള്ള ബ​ന്ധ​ങ്ങ​ൾ വി​പു​ല​മാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ ഇ​ട​തു​മു​ന്ന​ണി​യി​ൽ എ​ത്തി​ച്ച​തി​ൽ പ്ര​ധാ​ന ച​ര​ടു​വ​ലി ന​ട​ത്തി​യ പ്ര​മോ​ദ് നാ​രാ​യ​ണ്‍, ജോ​സ് കെ. ​മാ​ണി​യു​ടെ അ​ഭാ​വ​ത്തി​ൽ കാ​ബി​ന​റ്റ്പ​രി​ഗ​ണി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല.

‌അ​യ​ൽ​ക്കാ​രാ​യ നി​യു​ക്ത എം​എ​ൽ​എ​മാ​രി​ലും പ്ര​തീ​ക്ഷ ‌

‌പ​ത്ത​നം​തി​ട്ട: സി​പി​ഐ മു​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​പ്ര​സാ​ദ് ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ൽ നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് പ​ത്ത​നം​തി​ട്ട​യ്ക്കു കൂ​ടി അ​ഭി​മാ​ന​മാ​യി. ‌
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി​യാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ നി​യു​ക്ത എം​എ​ൽ​എ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഇ​രു​വ​രും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​രാ​ണ്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കൂ​ടി​യാ​യ ബാ​ല​ഗോ​പാ​ൽ നേ​ര​ത്തെ അ​ടൂ​രി​ൽ നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല 2014ൽ ​അ​ദ്ദേ​ഹം വ​ഹി​ച്ചു. കൊ​ല്ലം ജി​ല്ല​യാ​യി​രു​ന്നു പി​ന്നീ​ട് ബാ​ല​ഗോ​പാ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ലം.‌
പി. ​പ്ര​സാ​ദ് നൂ​റ​നാ​ട് സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും ദീ​ർ​ഘ​കാ​ലം പ​ത്ത​നം​തി​ട്ട ജി​ല്ല​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന മേ​ഖ​ല. സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ ഹ​രി​പ്പാ​ട്ട് സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യ​തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം ആ​ല​പ്പു​ഴ​യി​ലേ​ക്കു മാ​റ്റി​യ​ത്. റാ​ന്നി​യു​ടെ നി​യു​ക്ത എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ണ​നും പി. ​പ്ര​സാ​ദും ഒ​രേ നാ​ട്ടു​കാ​രും ഒ​രേ ബൂ​ത്തി​ലെ വോ​ട്ട​ർ​മാ​രു​മാ​ണെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്. ‌