അ​ടൂ​രി​ൽ വി​ജ​യം എ​ൽ​ഡി​എ​ഫി​നെ​ങ്കി​ലും വോ​ട്ടു​ക​ണ​ക്കി​ൽ മു​ന്നേ​റ്റം കു​റി​ച്ച​ത് യു​ഡി​എ​ഫ്‌‌
Monday, May 3, 2021 10:31 PM IST
അ​ടൂ​ർ: അ​ടൂ​രി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഹാ​ട്രി​ക് വി​ജ​യം ഉ​റ​പ്പി​ച്ചെ​ങ്കി​ലും ഇ​ത്ത​വ​ണ അ​ദ്ദേ​ഹ​ത്തി​ന് ഏ​റെ വെ​ല്ലു​വി​ളി​യാ​ണു​ണ്ടാ​യ​ത്.
കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി അ​വ​സാ​നം​വ​രെ​യും ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് അ​ടൂ​രി​ൽ ഉ​യ​ർ​ത്തി​യ​ത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ എ​ല്ലാ റൗ​ണ്ടി​ലും മു​ന്നി​ൽ നി​ന്നെ​ങ്കി​ലും ചി​റ്റ​യ​ത്തി​നു ലീ​ഡ് പ​ല​പ്പോ​ഴും നേ​രി​യ​താ​യി​രു​ന്നു.‌
ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടി​ന്‍റെ 42.83 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫ് നേ​ടി​യ​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ന് 42.83 ശ​ത​മാ​നം വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ബി​ജെ​പി​ക്ക് 15.43 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ ക​ര​സ്ഥ​മാ​ക്കാ​നാ​യ​ത്. ‌
25460 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ 2016ൽ ​അ​ടൂ​രി​ൽ ജ​യി​ച്ച ചി​റ്റ​യ​ത്തി​ന് ഇ​ത്ത​വ​ണ 2919 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. 2016 നെ ​അ​പേ​ക്ഷി​ച്ച് എ​ൽ​ഡി​എ​ഫി​ന് 9465 വോ​ട്ടി​ന്‍റെ കു​റ​വു​ണ്ടാ​യി. യു​ഡി​എ​ഫാ​ക​ട്ടെ 13076 വോ​ട്ട് വ​ർ​ധി​പ്പി​ച്ചു. ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് ഇ​ത്ത​വ​ണ 66569 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി എം.​ജി.​ക​ണ്ണ​ന് 69560 വോ​ട്ടു​ക​ൾ ക​ര​സ്ഥ​മാ​ക്കാ​നാ​യി. ക​ഴി​ഞ്ഞ ത​വ​ണ ചി​റ്റ​യം നേ​ടി​യ​ത് 76034 വോ​ട്ടു​ക​ളാ​ണ്.(49.05 ശ​ത​മാ​നം) കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കെ.​കെ. ഷാ​ജു​വി​ന് അ​ന്നു ല​ഭി​ച്ച​ത് 50574 വോ​ട്ടു​ക​ളാ​ണ് (32.22 ശ​ത​മാ​നം). എ​ൻ​ഡി​എ​യി​ലെ കെ. ​പ്ര​താ​പ​ന്‍റെ ഇ​ത്ത​വ​ണ​ത്തെ വോ​ട്ട് 23980 ആ​ണ്. 2016ൽ 25940 ​വോ​ട്ടു​ക​ൾ (16.73 ശ​ത​മാ​നം) ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി. ​സു​ധീ​ർ നേ​ടു​ക​യും ചെ​യ്തി​രു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാം​സ്ഥാ​ന​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് അ​ടൂ​രി​ലു​ണ്ടാ​യി​രു​ന്ന​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 51260 വോ​ട്ടാ​ണ് ബി​ജെ​പി​ക്ക് അ​ടൂ​രി​ൽ ല​ഭി​ച്ച​ത്. ‌
സം​ഘ​ട​നാ​പ​ര​മാ​യ ദൗ​ർ​ബ​ല്യ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ എം.​ജി. ക​ണ്ണ​ൻ ശ​ക്ത​മാ​യ പോ​രാ​ട്ടം ഇ​ത്ത​വ​ണ ന​യി​ച്ച​ത്. കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ പ​ന്ത​ളം പ്ര​താ​പ​നെ ബി​ജെ​പി​യി​ലെ​ത്തി​ച്ച് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ന്‍റെ പ്ര​യോ​ജ​നം അ​ടൂ​രി​ൽ എ​ൻ​ഡി​എ​യ്ക്കു ല​ഭി​ച്ച​തു​മി​ല്ല. ‌