അകലംപാലിച്ച് നന്ദിയുമായി നിയുക്ത എംഎൽഎമാർ
Monday, May 3, 2021 10:31 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന​ത്തേ തു​ട​ർ​ന്നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം പു​റ​ത്തി​റ​ങ്ങി വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് ന​ന്ദി പ​റ​യാ​നാ​കാ​ത്ത​തി​ന്‍റെ വി​ഷ​മം നി​യു​ക്ത എം​എ​ൽ​എ​മാ​ർ​ക്കു​ണ്ട്.
വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​വും തു​ട​ർ​ന്നും പ​ര​സ്യ പ്ര​ക​ട​ന​ങ്ങ​ൾ നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം ആ​ൾ​ക്കൂ​ട്ട​ത്തി​ലെ​ത്താ​നും വി​ല​ക്കു​ണ്ട്.
അ​തു​കൊ​ണ്ടു ത​ന്നെ നാ​ട്ടി​ലേ​ക്കി​റ​ങ്ങി ന​ന്ദി പ​റ​യാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ല.‌
ഇ​തി​നി​ടെ​യി​ലും പ്ര​ധാ​ന നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും നേ​രി​ൽ​ക​ണ്ട് ന​ന്ദി പ​റ​യാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. പാ​ർ​ട്ടി ഓ​ഫീ​സി​ലും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ചെ​റു​സം​ഗ​മ​ങ്ങ​ളു​മാ​യി വി​ജ​യി​ക​ൾ സ​മ്മേ​ളി​ച്ചു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചാ​യി​രു​ന്നു ഇ​ത്ത​രം സം​ഗ​മം.
വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ വോ​ട്ട​ർ​മാ​രെ അ​ഭി​വാ​ദ്യം ചെ​യ്താ​ണ് ത​ത്കാ​ലം ന​ന്ദി അ​റി​യി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ പ​ല മേ​ഖ​ല​ക​ളി​ലും ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കി വോ​ട്ട​ർ​മാ​രെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു ക​ണ്ട് ന​ന്ദി പ​റ​യ​ണ​മെ​ന്ന താ​ത്പ​ര്യ​മാ​ണ് എ​ല്ലാ​വ​ർ​ക്കു​മു​ള്ള​ത്.
ഇ​ന്നു മു​ത​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ് ശ​മ​ന​ത്തി​നു​ശേ​ഷം ആ​കാം മ​റ്റു പ​രി​പാ​ടി​ക​ളെ​ന്നാ​ണ് നി​യു​ക്ത എം​എ​ൽ​എ​മാ​രു​ടെ​യും അ​ഭി​പ്രാ​യം. ‌
വിവാഹം, സംസ്കാരചടങ്ങു കളിൽ എംഎൽമാർ എത്തുന്നു ണ്ട്. അവിടങ്ങളിൽ ഉള്ളവരോടു നന്ദി പറഞ്ഞാണ് മടക്കം.
കോവിഡ് പ്രതിരോധ പ്രവർ ത്തനങ്ങളുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ മണ്ഡല ത്തിൽ സജീവമാകാനുള്ള തീരു മാനത്തിലാണ് നിയുക്ത എം എൽഎമാർ.