പ​ത്ത​നം​തി​ട്ട​യ്ക്കു മ​റ​ക്കാ​നാ​കാ​തെ ബാ​ല​കൃ​ഷ്ണ​പി​ള്ള ‌
Monday, May 3, 2021 10:28 PM IST
പത്തനംതിട്ട: ‌മ​ന്ത്രി​യാ​യി​രു​ന്ന ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള തു​ട​ക്കം കു​റി​ച്ച​താ​യ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​രം​ഭ​ങ്ങ​ളും ജി​ല്ല​യി​ലു​ണ്ട്. അ​ദ്ദേ​ഹം ഗ​താ​ഗ​ത​മ​ന്ത്രി​യാ​യി​രി​ക്കെ ആ​രം​ഭി​ച്ച നി​ര​വ​ധി ബ​സ് സ​ർ​വീ​സു​ക​ൾ, ഡി​പ്പോ​ക​ൾ എ​ന്നി​വ​യു​ണ്ട്.
ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത് ബാ​ല​കൃ​ഷ്ണ​പി​ള്ള വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള​പ്പോ​ഴാ​ണ്. ഇ​ര​ട്ട​ക്ക​ല്ലാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്കു​വേ​ണ്ടി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ന​ട​ത്തി​യ​തും അദ്ദേഹമാണ്.കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള ചെ​യ​ർ​മാ​നാ​യ വി​ഭാ​ഗ​ത്തി​ന് കൊ​ല്ലം ജി​ല്ല​യ്ക്കു​ശേ​ഷം കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​രു​ള്ള പ്ര​ദേ​ശ​മാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട. 1977ൽ ​ഈ വി​ഭാ​ഗം തി​രു​വ​ല്ല​യി​ൽ മ​ത്സ​രി​ച്ചി​രു​ന്നു. 1991 ൽ ​വീ​ണ്ടും കേ​ര​ള കോ​ൺ​ഗ്ര​സ് - ബി ​യു​ഡി​എ​ഫി​ൽ ഘ​ട​ക​ക​ക്ഷി​യാ​യി മാ​റി​യ​പ്പോ​ൾ ക​ല്ലൂ​പ്പാ​റ മ​ണ്ഡ​ല​ത്തി​ൽ ജോ​സ​ഫ് എം.​പു​തു​ശേ​രി മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു. അ​ടൂ​ർ, തി​രു​വ​ല്ല ന​ഗ​ര​സ​ഭ​ക​ളി​ലും ചി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും പാ​ർ​ട്ടി​ക്കു പ്രാ​തി​നി​ധ്യ​വും ല​ഭി​ച്ചു.
ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ്, കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ.​ഡി.​കെ. ജോ​ൺ, സി​എം​പി സം​സ്ഥാ​ന സ​മി​തി​യം​ഗം മാ​ത്യു വീ​ര​പ്പ​ള്ളി, കെ​പി​സി​സി അം​ഗം മാ​ത്യു കു​ള​ത്തു​ങ്ക​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു, കേ​ര​ള സം​സ്കാ​ര​വേ​ദി - എം ​സം​സ്ഥാ​ന ചെ​യ​ർ​മാ​നും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​വു​മാ​യ ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു. ‌

ആറന്മുളയുമായി സുദൃഢബന്ധം

കോ​ഴ​ഞ്ചേ​രി: കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള​യ്ക്ക് ആ​റ​ന്മു​ള​യു​മാ​യും അ​ടു​ത്ത ബ​ന്ധം. വ​ള്ളം​ക​ളി​യെ​യും വ​ള്ള​സ​ദ്യ​യെ​യും ഏ​റെ സ്‌​നേ​ഹി​ച്ചി​രു​ന്ന ബാ​ല​കൃ​ഷ്ണ​പി​ള്ള മു​ട​ങ്ങാ​തെ ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ല്‍ വ​ള്ള​സ​ദ്യ വ​ഴി​പാ​ട് ന​ട​ത്തു​മാ​യി​രു​ന്നു. സ​ദ്യ ന​ട​ത്തു​ന്ന​തി​നും ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നു​മാ​യും എ​ത്തു​മ്പോ​ഴെ​ല്ലാം അ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന​ത് മു​ന്‍ എം​എ​ല്‍​എ എ. ​പ​ത്മ​കു​മാ​റി​ന്‍റെ കീ​ച്ചം​പ​റ​മ്പി​ല്‍ ഭ​വ​ന​ത്തി​ലാ​യി​രു​ന്നു.‌ ത​ന്‍റെ പി​താ​വ് പ​രേ​ത​നാ​യ അ​ച്ചു​ത​ന്‍ പി​ള്ള​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന അ​ടു​പ്പ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​റ​ന്മു​ള​യു​മാ​യി കൂ​ടു​ത​ല്‍ അ​ടു​പ്പി​ച്ച​തെ​ന്ന് പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞു.1971ലെ ​പാ​ര്‍​ല​മെ​ന്‍റ് ഇ​ല​ക്ഷ​നി​ല്‍ മാ​വേ​ലി​ക്ക​ര​യി​ല്‍ നി​ന്ന് ബാ​ല​കൃ​ഷ്ണ​പി​ള്ള മ​ത്സ​രി​ച്ച​പ്പോ​ഴും കീ​ച്ചം​പ​റ​മ്പി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ഷ്ട്രീ​യ​മാ​യി എ​തി​ര്‍​ചേ​രി​യി​ലാ​യി​രു​ന്നെ​ങ്കി​ലും ത​നി​ക്ക് പി​തൃ​തു​ല്യ​നാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു. വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​ത്തി​ല്‍ ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സു​ഖ​ദു:​ഖ​ങ്ങ​ളി​ലും എ​പ്പോ​ഴും കൈ​ത്താ​ങ്ങാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞു. ‌