ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ
Monday, May 3, 2021 10:28 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍, നാ​ല് മു​ത​ല്‍ ഒ​ന്പ​തു വ​രെ ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നും ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി അ​റി​യി​ച്ചു. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് തു​ല്യ​മാ​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​കും ന​ട​പ്പാ​ക്കു​ക. ലം​ഘ​ക​ര്‍​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കും.‌
ജ​ന​ജീ​വി​തം കാ​ര്യ​മാ​യി ത​ട​സ​പ്പെ​ടാ​തെ ത​ന്നെ യാ​ത്ര​ക​ളും ആ​ള്‍​ക്കൂ​ട്ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ക ല​ക്ഷ്യ​മാ​ക്കി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​നാ​വ​ശ്യ​മാ​യി ആ​രെ​യും വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.
അ​ട​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ട്ടം കൂ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടി​ല്ല. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ തു​റ​ക്കാം. പ​ര​മാ​വ​ധി ഡോ​ര്‍ ഡെ​ലി​വ​റി വേ​ണം. പ​ച്ച​ക്ക​റി, മീ​ന്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ക​ച്ച​വ​ട​ക്കാ​ര്‍ ര​ണ്ടു​മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്ക​ണം. ര​ണ്ടു മാ​സ്‌​കു​ക​ളും ക​ഴി​യു​മെ​ങ്കി​ല്‍ കൈ​യു​റ​ക​ളും ധ​രി​ക്ക​ണം.‌
അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​ന അ​നു​മ​തി​യു​ണ്ട്. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​ട​സ​മി​ല്ല. വി​വാ​ഹ, സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചു ന​ട​ത്താം.
ഹോ​ട്ട​ലു​ക​ള്‍​ക്കും റ​സ്റ്റോ​റ​ന്‍റു​ക​ള്‍​ക്കും ഹോം ​ഡെ​ലി​വ​റി മാ​ത്രം. വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു​ള്ള മ​ത്സ്യ​വി​ല്പ​ന​യാ​കാം. തു​ണി​ക്ക​ട​ക​ള്‍, ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍, ജ്വ​ല്ല​റി​ക​ള്‍ തു​ട​ങ്ങി​യ​വ തു​റ​ക്കി​ല്ല.
ഓ​ട്ടോ, ടാ​ക്‌​സി, ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍ അ​ത്യാ​വ​ശ്യ​ത്തി​നു മാ​ത്രം. ജോ​ലി​ക്ക് പോ​കു​ന്ന​വ​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കാ​ണി​ക്ക​ണം.‌
ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ചെ​ക്കിം​ഗ് പോ​യി​ന്‍റു​ക​ളി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ര​ണ്ട് ടേ​ണു​ക​ളാ​യി തി​രി​ച്ച് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
അ​തി​ര്‍​ത്തി​ക​ള്‍ ക​ട​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് പോ​ലീ​സ് വി​ധേ​യ​മാ​ക്കും. മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ള്‍, ആ​ളു​ക​ള്‍ കൂ​ടു​ന്ന ഇ​ട​ങ്ങ​ള്‍, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ഉ​ണ്ടാ​കും.‌
കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നും, പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നു​മാ​യി സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡു​ക​ളും, ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ക​രെ ക​ണ്ട​ത്തു​ന്ന​തി​ന് രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സം​ഘ​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു. ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​ന്‍ ഇ​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍, എ​ആ​ര്‍ ക്യാ​മ്പ്, സ്‌​പെ​ഷ​ല്‍ യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ​ര​മാ​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളും. ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും വി​വി​ധ സ്‌​ക്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​ര്‍​ന്നു​വ​രു​ന്നു.‌
ദീ​ര്‍​ഘ​ദൂ​ര ബ​സ്, ട്രെ​യി​ന്‍ യാ​ത്ര​ക​ള്‍​ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ല. പൊ​തു​ഗ​താ​ഗ​തം, ച​ര​ക്കു​നീ​ക്കം, വി​മാ​ന​ത്താ​വ​ളം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​യാ​ത്ര​ക​ള്‍, ഓ​ട്ടോ ടാ​ക്‌​സി സ​ര്‍​വീ​സു​ക​ള്‍ എ​ന്നി​വ​ക്ക് അ​നു​മ​തി​യു​ണ്ട്. ആ​ശു​പ​ത്രി യാ​ത്ര അ​നു​വ​ദി​ക്കും, യാ​ത്രാ രേ​ഖ​ക​ളോ ടി​ക്ക​റ്റോ കാ​ണി​ക്ക​ണം.
ബാ​ങ്ക് ഇ​ട​പാ​ടു​ക​ള്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ മാ​ത്രം. ഇ​ട​പാ​ടു​ക​ള്‍ ഇ​ല്ലാ​തെ ര​ണ്ടു വ​രെ തു​ട​രാം.
വ​ലി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും 50 പേ​ര്‍ മാ​ത്രം. ചെ​റി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ അ​വ​യു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ച് 50 ല്‍ ​താ​ഴെ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം. അ​ക​ലം പാ​ലി​ക്കാ​ത്ത ത​ര​ത്തി​ല്‍ വി​ശ്വാ​സി​ക​ള്‍ ക​ട​ക്കു​ന്നി​ല്ലെ​ന്നു ഉ​റ​പ്പാ​ക്കാ​ന്‍ എ​സ്എ​ച്ച്ഒ​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ളു​മാ​യി എ​സ്എ​ച്ച്ഒ​മാ​ര്‍ ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.‌
‌ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം, ബു​ദ്ധി​മു​ട്ടു​ക​ൾ അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശം ‌
ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും, കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കും, പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​ര്‍​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​ന്ന​തി​നും ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രും, വോ​ളി​ണ്ടി​യ​ര്‍​മാ​രും ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കും.
വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ടാ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലോ, ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ലോ (ഫോ​ണ്‍ ന​മ്പ​ര്‍ 112) അ​റി​യി​ക്കാം.
ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ വ​ള​രെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ളേ അ​നു​വ​ദി​ക്കൂ. ഈ ​മേ​ഖ​ല​ക​ളി​ലെ യാ​ത്ര​ക​ളും ക​ട​ക​ളു​ടെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​വും മ​റ്റും നി​രീ​ക്ഷി​ക്കാ​ന്‍ എ​സ്എ​ച്ച്ഒ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​ രാ​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ ക​യു​ള്ളൂ. കു​ടും​ബാം​ഗ​മാ​ണെ​ ങ്കി​ല്‍ ഒ​രാ​ളെ കൂ​ടി അ​നു​വ​ദി​ക്കും. ‌
മാ​ര്‍​ക്ക​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.
അ​തി​തീ​വ്ര നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ നി​ബ​ന്ധ​ന​ക​ള്‍ അ​നു​സ​രി​ക്ക​ണ​മെ​ന്നും ലം​ഘ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌