ഇ​ട​പാ​ടു​കാ​രി​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന ബാ​ങ്ക് മാ​നേ​ജ​ർ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ ആ​ദ​രം
Wednesday, April 21, 2021 10:44 PM IST
പ​ന്ത​ളം: ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​നാ​കാ​തെ കി​ട​പ്പാ​ടം ന​ഷ്ട​മാ​കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​യ ഇ​ട​പാ​ടു​കാ​രി​യെ സ​ഹാ​യി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത ബാ​ങ്ക് മാ​നേ​ജ​ർ​ക്ക് പ​ന്ത​ളം ന​ഗ​ര​സ​ഭ​യു​ടെ ആ​ദ​രം. കേ​ര​ള ബാ​ങ്ക് പ​ന്ത​ളം ശാ​ഖാ മാ​നേ​ജ​ർ കെ. ​സു​ശീ​ല​യ്ക്കാ​ണ് ആ​ദ​രം ല​ഭി​ച്ച​ത്. ‌
പ​ന്ത​ളം തോ​ന്ന​ല്ലൂ​ർ ഇ​ള​ശേ​രി​ൽ രാ​ജ​മ്മ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് പ​ന്ത​ളം ശാ​ഖ​യി​ൽ​നി​ന്നും 2008ലാ​ണ് വീ​ടു​പ​ണി​യ്ക്കാ​യി ഒ​രു​ല​ക്ഷം രൂ​പാ വാ​യ്പ​യെ​ടു​ത്ത​ത്.
കൂ​ലി​വേ​ല ചെ​യ്ത് കു​റെ​യേ​റെ പ​ലി​ശ അ​ട​ച്ചെ​ങ്കി​ലും വാ​യ്പ അ​ട​ച്ചു തീ​ർ​ക്കാ​നാ​യി​ല്ല.
പ​ലി​ശ ഉ​ൾ​പ്പെ​ടെ 2.45 ല​ക്ഷം രൂ​പ അ​ട​ച്ചു തീ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ​യി​ലാ​യി.‌
ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ മാ​നേ​ജ​ർ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ പ​ണം സ​മാ​ഹ​രി​ച്ച് വാ​യ്പ തി​രി​ച്ച​ട​ച്ചു പ്ര​മാ​ണം മ​ട​ക്കി ന​ല്കു​ക​യാ​യി​രു​ന്നു.
വീ​ടു​വ​യ്ക്കാ​നു​ള്ള സ​ഹാ​യ​വും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ല​ഭി​ക്കു​ന്നു​ണ്ട്.ജീ​വി​താ​നു​ഭ​വ​മാ​ണ് ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്കി​ലെ ഇ​ട​പാ​ടു​കാ​രി​യ്ക്കൊ​പ്പം നി​ൽ​ക്കാ​ൻ പ്രേ​ര​ക​മാ​യ​തെ​ന്ന് സു​ശീ​ല പ​റ​ഞ്ഞു.‌
ന​ഗ​ര​സ​ഭാ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഉ​പാ​ധ്യ​ക്ഷ യു. ​ര​മ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സു​ശീ​ല സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്ത് കെ. ​സു​ശീ​ല​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ച്ച​ൻ​കു​ഞ്ഞ് ജോ​ണ്‍, ബെ​ന്നി മാ​ത്യു, കെ. ​സീ​ന, പ്ര​തി​പ​ക്ഷ നേ​താ​വ് ല​സി​ത ടീ​ച്ച​ർ, യു​ഡി​എ​ഫ് ക​ക്ഷി നേ​താ​വ് പ​ന്ത​ളം മ​ഹേ​ഷ്, കൗ​ണ്‍​സി​ല​ർ​മാ​ർ, എ. ​ഷാ​ന​വാ​സ് ഖാ​ൻ, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ന്തോ​ഷ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌