ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ രോ​ഗീ സൗ​ഹൃ​ദ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ലോ​ഞ്ച് ചെ​യ്തു
Wednesday, April 21, 2021 10:44 PM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി രോ​ഗീ സൗ​ഹൃ​ദ മൊ​ബൈ​ൽ ആ​പ്ലിക്കേ​ഷ​ൻ ലോ​ഞ്ച് ചെ​യ്തു. അ​തി​രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ആ​ർ​ച്ച്
ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എസ്ടിഎ​ച്ച് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ക്‌ടേ​ഴ്സ് ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ ബു​ക്കിം​ഗി​നും ചി​കി​ത്സ​യു​ടെ നാ​ൾ​വ​ഴിക​ൾ അ​റി​യാ​നും ലാ​ബ്, എ​ക്സ​റേ, സ്കാ​നിം​ഗ് റി​സ​ൾ​ട്ടു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നും ഈ ​മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​ക​രി​ക്കും. മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളെ ആ​പ്ലി​ക്കേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കാ​നും ക​ഴി​യും.
ക്യൂ​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ചോ പ്ലേ ​സ്റ്റോ​റി​ൽനി​ന്നോ സൗ​ജ​ന്യമാ​യി ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​ൻ 9526998666 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.
ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ വി​കാ​രി ജ​നറാ​ൾ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​യ്ക്ക​ൽ, ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മം​ഗ​ല​ത്ത്, അ​സി.​ ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത്, ഹോ​സ്പിറ്റൽ സൂ​പ്ര​ണ്ട് ഡോ. ​തോ​മ​സ് സ​ഖ​റി​യാ, എം.​ജെ. അ​പ്രേം, പോ​ൾ മാ​ത്യു, ബി​നു കു​ര്യാ​ക്കോ​സ്, സ​ജി ചെ​റി​യാ​ൻ, സി​സ്റ്റ​ർ മെ​റി​നാ എ​സ്ഡി, സി​സ്റ്റ​ർ ഷൈ​നി മാ​വേ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​രുംനാ​ളു​ക​ളി​ൽ ആ​ശു​പ​ത്രി​യി​ൽനി​ന്നു​ള്ള കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ല​ഭ്യ​മാ​കു​മെ​ന്നു ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.