പു​സ്ത​ക പ്ര​കാ​ശ​നം 24ന്
Wednesday, April 21, 2021 10:41 PM IST
‌​പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ സി​ൻ​ഡി​ക്കേ​റ്റം​ഗ​വു​മാ​യ ഡോ​ക്ട​ർ വ​ർ​ഗീ​സ് പേ​ര​യി​ൽ ര​ചി​ച്ച "കോ​വി​ഡ് ക​ഥ​ക​ൾ' പു​സ്ത​ക പ്ര​കാ​ശ​നം 24നു ​വൈ​കു​ന്നേ​രം നാ​ലി​നു പ​ത്ത​നം​തി​ട്ട ടൗ​ൺ​ഹാ​ളി​ൽ മ​ന്ത്രി കെ. ​രാ​ജു നി​ർ​വ​ഹി​ക്കും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.‌
പ്ര​ഥ​മ കോ​പ്പി ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഏ​റ്റു​വാ​ങ്ങും. ക്രൈ​സ്ത​വ സാ​ഹി​ത്യ സ​മി​തി സെ​ക്ര​ട്ട​റി റ​വ. മാ​ത്യു ഡാ​നി​യേ​ൽ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. എം. ​രാ​ജു, ബു​ക്ക് മാ​ർ​ക്ക് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി എ. ​ഗോ​കു​ലേ​ന്ദ്ര​ൻ, പു​രോ​ഗ​മ​ന സാ​ഹി​ത്യ​സം​ഘം സെ​ക്ര​ട്ട​റി പി. ​സി. രാ​ജീ​വ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌