സി​പി​എം - എ​സ്ഡി​പി​ഐ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നു: യു​ഡി​എ​ഫ് ‌
Tuesday, April 20, 2021 10:18 PM IST
കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​സ്ഡി​പി​ഐ പി​ന്തു​ണ​യോ​ടെ സി​പി​എം പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും അ​ധി​കാ​ര​മേ​റ്റ​തോ​ടെ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​താ​യി യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.‌
പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​തി​നു​ശേ​ഷ​വും ഈ ​സ​ഖ്യം നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.
ര​ണ്ടു​ത​വ​ണ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​സ്ഡി​പി​ഐ പി​ന്തു​ണ​ ച്ച​ത് സ്വീ​ക​രി​ച്ച സി​പി​എം അം​ഗ​ങ്ങ​ൾ പി​ന്നീ​ട് സ്ഥാ​നം രാ​ജി​വ​ച്ചു.
എ​ന്നാ​ൽ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​നം എ​സ്ഡി​പി​ഐ​യു​ടെ കൂ​ടി പി​ന്തു​ണ​യി​ൽ സി​പി​എം ഏ​റ്റെ​ടു​ക്കു​ക​യും ഭ​ര​ണം തു​ട​രു​ക​യും ചെ​യ്തു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം - എ​സ്ഡി​പി​ഐ സ​ഖ്യം ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്പോ​ൾ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ത​ന്ത്ര​മാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള രാ​ജി. ‌
തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ എ​സ്ഡി​പി​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ധി​കാ​ര​മേ​റ്റെ​ടു​ക്കാ​ൻ എ​ൽ​ഡി​എ​ഫും സി​പി​എ​മ്മും ത​യാ​റാ​കു​ക​യും ചെ​യ്തു​വെ​ന്ന് യു​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി. ‌
മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഒ.​എ​ൻ. സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ സ​ക്കീ​ർ ഹു​സൈ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ബാ​ബു, ജോ​സ​ഫ് ജോ​ണ്‍, എ.​ജി. സ​ദാ​ന​ന്ദ​ൻ, ബാ​ബു മ​രു​തേ​ൻ​കു​ന്നേ​ൽ, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, എം.​കെ.​എം. ഹ​നീ​ഫ, അ​സീ​സ്, ജ​യിം​സ്, സു​രേ​ഷ് കു​മാ​ർ, ജോ​ണ്‍​സ​ണ്‍, സു​ലൈ​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌