അ​ഞ്ച​ൽ ഏ​രൂ​രി​ലെ ഷാ​ജി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് ‌
Tuesday, April 20, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: ഒ​രു കൊ​ല​പാ​ത​ക ര​ഹ​സ്യം മ​ന​സി​ൽ സൂ​ക്ഷി​ക്കാ​നു​ള്ള ധൈ​ര്യം റോ​യി​യ്ക്കു​ണ്ടാ​യി​രു​ന്നി​ല്ല.
ആ​രോ​ടെ​ങ്കി​ലും അ​തു പ​റ​യ​ണ​മെ​ന്ന് മ​ന​സ് കു​റെ​നാ​ളാ​യി വെ​ന്പ​ലി​ലാ​യി​രു​ന്നു. ഒ​ടു​വി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ പ​റ​ഞ്ഞ​ത് പോ​ലീ​സി​നോ​ടാ​യ​പ്പോ​ൾ ചു​രു​ള​ഴി​യു​ന്ന​ത് അ​ഞ്ച​ൽ ഏ​രൂ​രി​ൽ ന​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്ന കൊ​ല​പാ​ത​ക​ത്തി​ന്‍റേ​ത്. ‌
ഇ​തേ പോ​ലെ​യാ​ണ് ഏ​രൂ​ർ കൊ​ല​ക്കേ​സി​ന്‍റെ ചു​രു​ള​ഴി​ച്ച റോ​യി​യു​ടെ ജീ​വി​ത​ത്തി​ലും സം​ഭ​വി​ച്ച​ത്.
ഏ​രൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ​റ​യു​ന്ന ഷാ​ജി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​ണ് റോ​യി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ റോ​യി എ​ത്തി​യ​ത് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു.
ഡി​വൈ​എ​സ്പി​യെ കാ​ണ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. വ​ലി​യൊ​രു ര​ഹ​സ്യം ത​നി​ക്കു പ​റ​യാ​നു​ണ്ടെ​ന്ന് അ​റി​യി​ച്ച​തോ​ടെ അ​തു കേ​ൾ​ക്കാ​ൻ ഡി​വൈ​എ​സ്പി പ്ര​ദീ​പ്കു​മാ​ർ ത​യാ​റാ​യി. ‌
ഏ​രൂ​രി​ൽ ത​ന്‍റെ ബ​ന്ധു കൂ​ടി​യാ​യ ഭാ​ര​തി​പു​രം ഷാ​ജി എ​ന്ന​യാ​ളെ സ​ഹോ​ദ​ര​ൻ സ​ജി​ൻ ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് റോ​യി പ​റ​ഞ്ഞു. തു​ട​ർ​ന്ന് വീ​ട്ടി​ലെ കി​ണ​റി​ന് സ​മീ​പം കു​ഴി​ച്ചി​ട്ടു. മ​ദ്യ​പ​ന്‍റെ ജ​ൽ​പ​ന​ങ്ങ​ളാ​യി വേ​ണ​മെ​ങ്കി​ൽ പോ​ലീ​സി​നു ത​ള്ളാ​മാ​യി​രു​ന്നു​വെ​ങ്കി​ലും കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കാ​ൻ ഡി​വൈ​എ​സ്പി തീ​രു​മാ​നി​ച്ചു.
മൊ​ഴി അ​ഞ്ച​ൽ പോ​ലീ​സി​നു കൈ​മാ​റി. അ​വ​ർ ഉ​ട​ൻ ത​ന്നെ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി. അ​പ്പോ​ഴേ​ക്കും റോ​യി സാ​ധാ​ര​ണ നി​ല​യി​ലെ​ത്തി​യി​രു​ന്നു.
മ​ദ്യ​ല​ഹ​രി​യി​ൽ ഡി​വൈ​എ​സ​പി​യോ​ട് പ​റ​ഞ്ഞ​ത് ത​ന്നെ ല​ഹ​രി​യി​ല്ലാ​തെ അ​ഞ്ച​ൽ പോ​ലീ​സി​നോ​ടും റോ​യി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ റോ​യി​യു​ടെ മൊ​ഴി ശ​രി​യാ​ണെ​ന്നും കൊ​ല​പാ​ത​കം ന​ട​ന്നു​വെ​ന്നും പോ​ലീ​സി​ന് ബോ​ധ്യ​മാ​യി. ‌
സ​ജി​നും മാ​താ​വും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ നി​ന്നാ​ണ് ത​നി​ക്ക് ഈ ​വി​വ​രം ചോ​ർ​ന്നു കി​ട്ടി​യ​തെ​ന്നാ​ണ് റോ​യി അ​റി​യി​ച്ച​ത്. നാ​ലു മാ​സം മു​ന്പാ​യി​രു​ന്നു അ​ത്. അ​തി​നു​ശേ​ഷം ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഏ​തൊ​രാ​ളെ​യും ഞെ​ട്ടി​ക്കു​ന്ന ര​ഹ​സ്യം ഉ​ള്ളി​ൽ കി​ട​ക്കു​ന്ന​തും മ​റ്റാ​രോ​ടും പ​റ​യാ​ൻ ക​ഴി​യാ​ത്ത​തും ത​ന്നെ വ​ല്ലാ​തെ അ​സ്വ​സ്ഥ​നാ​ക്കി​യി​രു​ന്നു​വെ​ന്നും റോ​യി പ​റ​ഞ്ഞു. റോ​യി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന് ഏ​രൂ​രി​ൽ മൃ​ത​ദേ​ഹ​ത്തി​നു​വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തും. ‌