‌എ​ൽ​ഡി​എ​ഫ് തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം; എ​സ്ഡി​പി​ഐ
Tuesday, April 20, 2021 10:14 PM IST
‌പ​ത്ത​നം​തി​ട്ട: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണ പ്ര​തി​സ​ന്ധി​ക്ക് വി​രാ​മ​മി​ടാ​ൻ എ​ൽ​ഡി​എ​ഫി​ന് വൈ​കി​വ​ന്ന വി​വേ​കം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് എ​സ്ഡി​പി​ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി ഏ​നാ​ത്ത്.ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പി​ടി​വാ​ശി​യാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണം സ്തം​ഭ​ന​ത്തി​ലാ​ക്കി​യ​ത്.
എ​ക്കാ​ല​വും ഫാ​സി​സ്റ്റ് വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്ഡി​പി​ഐ, ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്നും അ​ക​റ്റി നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് അ​ൻ​സാ​രി പ​റ​ഞ്ഞു. അ​ഞ്ച് സീ​റ്റു​ള്ള എ​ൽ​ഡി​എ​ഫി​നും ര​ണ്ട് സീ​റ്റു​ള്ള യു​ഡി​എ​ഫി​നും മു​ന്നി​ലാ​ണ് ഒ​റ്റ സീ​റ്റു​കൊ​ണ്ട് ത​ന്നെ ബി​ജെ​പി​യെ അ​ക​റ്റി നി​ർ​ത്താ​ൻ എ​സ്ഡി​പി​ഐ​ക്ക് സാ​ധി​ച്ച​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ‌