മ​ല്ല​പ്പ​ള്ളി മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം 30 വ​രെ നി​ർ​ത്തി​വ​യ്ക്കും ‌
Tuesday, April 20, 2021 10:14 PM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് 19 വ്യാ​പ​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല്ല​പ്പ​ള്ളി ശ്രീ​കൃ​ഷ്ണ​വി​ലാ​സം പ​ബ്ലി​ക് മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം 30 വ​രെ നി​ർ​ത്തി​വ​യ്ക്കും.‌
യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.വാ​ക്സി​നേ​ഷ​ൻ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തു ത​ല​ത്തി​ൽ ര​ണ്ട് ക്യാ​മ്പു​ക​ൾ സ​ജ്ജീ​ക​രി​ക്കും.‌
കോ​വി​ഡ് ടെ​സ്റ്റ് പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി മൊ​ബൈ​ൽ ടെ​സ്റ്റ് (ആ​ർ​റ്റി​വി പ​രി​ശോ​ധ​ന) സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ‌ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ സം​വി​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കും.‌
പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി പോ​ലീ​സ് സ​ഹാ​യ​ത്തോ​ടു കൂ​ടി ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നും, കൂ​ടാ​തെ ഇ​വ​രു​ടെ വാ​ക്സി​നേ​ഷ​നും, കോ​വി​ഡ് ടെ​സ്റ്റും അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തു​ന്ന​തി​ന് ലേ​ബ​ർ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.‌
യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ഡേ​വി​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ബി​ന്ദു മേ​രി തോ​മ​സ്, സാം ​പ​ട്ടേ​രി​ൽ, ഗീ​തു ജി. ​നാ​യ​ർ, മെം​ബ​ർ​മാ​രാ​യ എ​സ്. വി​ദ്യാ​മോ​ൾ, പ്ര​കാ​ശ്കു​മാ​ർ വ​ട​ക്കേ​മു​റി, ബി​ജു നൈ​നാ​ൻ, റോ​സ​മ്മ ഏ​ബ്ര​ഹാം, സു​രേ​ഷ്കു​മാ​ർ, ഷാ​ന്‍റി ജേ​ക്ക​ബ്, മ​നീ​ഷ് കൃ​ഷ്ണ​ൻ​കു​ട്ടി, ജോ​ൺ തോ​മ​സ് പ​ണി​ക്ക​മു​റി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ദ്യാ​ധ​ര​ൻ നാ​യ​ർ, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സി​നീ​ഷ് പി.​ജോ​യ്, ഡോ. ​എ.​ആ​ർ. ര​ശ്മി, ഡോ. ​അ​ൻ​സാ എ​സ്.​മാ​ത്യു, കെ.​സ​ദാ​ശി​വ​ൻ (എ​എ​സ്ഐ കീ​ഴ് വാ​യ്പൂ​ര്), വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജി. ​ര​ശ്മി, കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ല്ല​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ.​ഡി തോ​മ​സ്കു​ട്ടി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌