ബൈ​ക്കി​ലെ​ത്തി​യ സം​ഘം ര​ണ്ട് സ്ത്രീ​ക​ളു​ടെ മാ​ല ക​വ​ർ​ന്നു ‌
Tuesday, April 20, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: നാ​ടു​നീ​ളെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ​യി​ലും ര​ണ്ടി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യും ബൈ​ക്കി​ലെ​ത്തി​യ സം​ഘം സ്ത്രീ​ക​ളു​ടെ മാ​ല ക​വ​ർ​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ളാ​യി​രു​ന്നു പോ​ലീ​സ് ന​ട​ത്തി​വ​ന്ന​ത്. ഇ​തി​നി​ടെ​യി​ലാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് മാ​ല അ​പ​ഹ​രി​ച്ച​ത്. ‌
ടി​കെ റോ​ഡി​ൽ വാ​ര്യാ​പു​രം, മെ​ഴു​വേ​ലി - കി​ട​ങ്ങ​ന്നൂ​ർ റോ​ഡി​ൽ കോ​ങ്കു​ള​ഞ്ഞി ജം​ഗ്ഷ​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ൾ​സ​ർ ബൈ​ക്കി​ലെ​ത്തി​യ ഹെ​ൽ​മ​റ്റ് ധാ​രി​ക​ൾ മാ​ല അ​പ​ഹ​രി​ച്ച​ത്.
വാ​ര്യാ​പു​രം കൊ​ല്ല​ൻ​പ​ടി​യി​ൽ നെ​ടു​വേ​ലി​മു​ര​പ്പ് സ്വ​ദേ​ശി​നി ബി​ജി (22)യു​ടെ ര​ണ്ട​ര പ​വ​ന്‍റെ മാ​ല​യും കോ​ങ്കു​ള​ഞ്ഞി ത​ട​ത്തി​ൽ വ​ട​ക്കേ​തി​ൽ ദി​ലീ​പി​ന്‍റെ ഭാ​ര്യ പ്ര​ഭ (50)യു​ടെ മാ​ല​യു​ടെ കൊ​ളു​ത്തും താ​ലി​യു​മാ​ണ് ക​വ​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 നും ​പ​ത്തി​നും ഇ​ട​യ്ക്കാ​ണ് ര​ണ്ടു സം​ഭ​വ​വും ന​ട​ന്ന​ത്. വാ​ര്യാ​പു​ര​ത്ത് ഡ്രൈ​വിം​ഗ് സ്കൂ​ളി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു ബി​ജി. ബൈ​ക്കി​ലെ​ത്തി​യ ഹെ​ൽ​മ​റ്റ് ധാ​രി​ക​ൾ ഇ​വ​രു​ടെ മാ​ല​യി​ൽ പി​ടു​ത്ത​മി​ട്ടു. പി​ടി​വ​ലി​യ്ക്കി​ടെ ബി​ജി റോ​ഡി​ൽ വീ​ഴു​ക​യും ചെ​യ്തു. മാ​ല​യു​മാ​യി മോ​ഷ്ടാ​ക്ക​ൾ ക​ട​ന്നു. ഇ​വ​ർ ഇ​ല​ന്തൂ​രി​ൽ നി​ന്ന് കു​ഴി​ക്കാ​ല - കി​ട​ങ്ങ​ന്നൂ​ർ റൂ​ട്ടി​ലാ​ണ് പോ​യ​തെ​ന്ന് പ​റ​യു​ന്നു. സി​സി​ടി​വി​യി​ൽ പ​തി​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ കു​ഴി​ക്കാ​ല ജം​ഗ്ഷ​നി​ൽ നി​ന്ന് ഉൗ​ടു​വ​ഴി​ക​ളി​ലാ​ണ് സ​ഞ്ച​രി​ച്ച​തെ​ന്നു ക​രു​തു​ന്നു. പ​ത്തോ​ടെ​യാ​ണ് കോ​ങ്കു​ള​ഞ്ഞി ജം​ഗ്ഷ​നി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല അ​പ​ഹ​രി​ച്ച​ത്. ‌
റോ​ഡ​രി​കി​ൽ ത​ന്നെ​യു​ള്ള വീ​ട്ടി​ലേ​ക്ക് പ്ര​ഭ ന​ട​ന്നു വ​രു​ന്പോ​ഴാ​ണ് ബൈ​ക്കി​ൽ ര​ണ്ടു പേ​ർ എ​ത്തി​യ​ത്. ഇ​വ​രു​ടെ വ​ര​വി​ൽ പ​ന്തി​കേ​ടു തോ​ന്നി​യ പ്ര​ഭ അ​രി​കി​ലേ​ക്ക് ഒ​തു​ങ്ങി നി​ന്നു.
വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് പ്ര​ഭ​യെ ക​ട​ന്ന് മു​ന്നോ​ട്ടു പോ​യി സ​ഡ​ൻ ബ്രേ​ക്കി​ട്ടു. ഇ​തി​നി​ടെ പി​ന്നി​ലി​രു​ന്ന​യാ​ൾ ഇ​വ​രു​ടെ ക​ഴു​ത്തി​ലെ മാ​ല​യി​ൽ പി​ടു​ത്ത​മി​ട്ടു. മാ​ല പോ​കാ​തി​രി​ക്കാ​ൻ പ്ര​ഭ​യും ബ​ലം പ്ര​യോ​ഗി​ച്ചു. ഇ​തി​നി​ടെ മാ​ല​യു​ടെ കൊ​ളു​ത്തും ലോ​ക്ക​റ്റും താ​ലി​യും ക​വ​ർ​ച്ച​ക്കാ​രു​ടെ കൈ​യി​ലാ​യി. പ്ര​ഭ നി​ല​വി​ളി​ക്കു​ന്ന​ത് കേ​ട്ട് പ​രി​ഭ്ര​മി​ച്ച ബൈ​ക്ക് യാ​ത്രി​ക​ർ കു​തി​ച്ചു പാ​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ അ​ൽ​പം മു​ന്നി​ലാ​യി ചെ​ന്ന് മ​റി​ഞ്ഞു വീ​ണു. ചാ​ടി എ​ഴു​ന്നേ​റ്റ് യാ​ക്കോ​ബാ​യ പ​ള്ളി​ക്ക് മു​ന്നി​ലൂ​ടെ​യു​ള്ള ഉൗ​ടു​വ​ഴി​യി​ലൂ​ടെ​യാ​ണ് പാ​ഞ്ഞു​പോ​കു​ക​യും ചെ​യ്തു. ‌
ബ​ഹ​ളം കേ​ട്ട് എ​തി​ർ​വ​ശ​ത്ത് നി​ന്ന് ആ​ൾ​ക്കാ​ർ ഓ​ടി വ​രു​ന്ന​ത് ക​ണ്ടാ​ണ് ഈ ​റൂ​ട്ടി​ലേ​ക്ക് തി​രി​ഞ്ഞ​തെ​ന്ന് പ​റ​യു​ന്നു. ക​വ​ർ​ച്ചാ സം​ഘം മ​റി​ഞ്ഞു വീ​ണ സ്ഥ​ല​ത്ത് നി​ന്നും മാ​ല​യു​ടെ ലോ​ക്ക​റ്റും ല​ഭി​ച്ചു.
ഇ​ല​വും​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലാ​ണ് ഈ ​പ്ര​ദേ​ശം. മോ​ഷ്ടാ​ക്ക​ൾ പ്ര​ദേ​ശ​ത്തെ കു​റി​ച്ച് ന​ല്ല ധാ​ര​ണ​യു​ള്ള​വ​രാ​ണെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. ചി​ല സി​സി​ടി​വി​ക​ളി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. ബൈ​ക്ക് ന​ന്പ​ർ വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ങ്കി​ലും നി​ർ​ണാ​യ​ക സൂ​ച​ന​ക​ൾ ല​ഭി​ച്ചു​വെ​ന്നാ​ണ് വി​വ​രം. ‌