താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടി കോ​വി​ഡ് കി​ട​ത്തി ചി​കി​ത്സ ‌
Tuesday, April 20, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും പ​രി​മി​ത​മാ​യ തോ​തി​ലെ​ങ്കി​ലും കോ​വി​ഡ് ചി​കി​ത്സ​യ്ക്കു കി​ട​ക്ക മാ​റ്റി​യി​ടും.
കി​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടി സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി, റാ​ന്നി, തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്രാ​ഥ​മി​ക​മാ​യി കി​ട​ത്തി ചി​കി​ത്സാ സൗ​ക​ര്യം ക്ര​മീ​ക​രി​ക്കു​ന്ന​ത്.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ച്ച്സി​ക​ൾ അ​ട​ക്ക​മു​ള്ള ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് കി​ട​ക്ക മാ​റ്റി​യി​ട​ണ​മെ​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശം ദീ​പി​ക ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.‌
നി​ല​വി​ൽ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി, പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​ബ്രി​ഡ് ആ​ശു​പ​ത്രി​ക​ൾ എ​ന്ന പ​രി​ഗ​ണ​ന​യി​ൽ ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​രെ​യാ​ണ് ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലും ആ​ക്കി​യി​രി​ക്കു​ന്ന​ത്.
വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള ചി​കി​ത്സ സൗ​ക​ര്യം ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലു​മു​ണ്ട്. കൂ​ടാ​തെ ര​ണ്ടാം​നി​ര കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
റാ​ന്നി മേ​നാം​തോ​ട്ടം, പ​ന്ത​ളം അ​ർ​ച്ച​ന, മ​ല​യാ​ല​പ്പു​ഴ മു​സ​ലി​യാ​ർ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രി​ൽ ചെ​റി​യ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​രെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.
വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്കാ​യി ആ​രം​ഭി​ച്ചി​രു​ന്ന ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ത​ത്കാ​ലം ആ​ളു​ക​ളെ വി​ടു​ന്നി​ല്ല. ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രെ​യും പൂ​ർ​ണ​മാ​യി വീ​ടു​ക​ളി​ൽ ത​ന്നെ ക്വാ​റ​ന്‍റൈ​നീ​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം. ‌