വാ​ക്സി​ൻ ക്ഷാ​മം: പി​എ​ച്ച്സി​ക​ളി​ൽ കു​ത്തി​വ​യ്പ് മു​ട​ങ്ങി ‌
Tuesday, April 20, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ണ്ടാ​യ ക്ഷാ​മ​ത്തേ തു​ട​ർ​ന്ന് ഇ​ന്ന​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ത്തി​വ​യ്പ് മു​ട​ങ്ങി.
ജി​ല്ല​യി​ൽ പ്ര​തി​ദി​നം 12000 മു​ത​ൽ 15000 വ​രെ വാ​ക്സി​ൻ ആ​വ​ശ്യ​മാ​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച 5000, ഇ​ന്ന​ലെ 8000 വാ​ക്സി​നു​ക​ളാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ക്കാ​ൻ ഇ​തു തി​ക​യാ​തെ വ​ന്ന​തോ​ടെ കു​ത്തി​വ​യ്പ് മു​ട​ങ്ങി​യ​ത്.‌
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​ത്യേ​ക ക്യാ​ന്പു​ക​ളി​ലും വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങി​യി​ട്ടി​ല്ല. ‌

ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത 60 പേ​രി​ൽ രോ​ഗം ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച 60 പേ​രി​ൽ ഇ​തേ​വ​രെ കോ​വി​ഡ് സ്ഥ്രീ​ക​രി​ച്ചു. ഇ​വ​രി​ൽ 31 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ണ്ട്. പോ​ലീ​സ്, റ​വ​ന്യൂ തു​ട​ങ്ങി കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളു​ടെ ഗ​ണ​ത്തി​ൽ ചി​ല​ർ​ക്കും വാ​ക്സി​ൻ ന​ൽ​കി​യ​വ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് മു​ന്നോ​ടി​യാ​യി വാ​ക്സി​ൻ ന​ൽ​കി​യ ചി​ല​രി​ലും പു​റ​മേ നി​ന്നു വാ​ക്സി​ൻ സ്വീ​ക​രി​ച്ചെ​ത്തി​യ ഏ​താ​നും പേ​രി​ലു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.‌
ഇ​വ​രി​ൽ ഒ​രാ​ളെ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​റ്റു​ള്ള​വ​രെ വീ​ടു​ക​ളി​ൽ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു.
കോ​വി​ഡ് ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​രി​ൽ പൂ​ർ​ണ​മാ​യി രോ​ഗ​ത്തി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നാ​കി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 70 ശ​ത​മാ​നം ആ​ളു​ക​ളി​ലും രോ​ഗം വ​രി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രോ​ഗം വ​ന്നാ​ലും ഗു​രു​ത​രാ​വ​സ്ഥ കു​റ​ഞ്ഞി​രി​ക്കും. കോ​വി​ഡ് മ​ര​ണം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും ക​രു​തു​ന്നു.
ജി​ല്ല​യി​ൽ ര​ണ്ടാം​ത​രം​ഗ​ത്തി​ൽ രോ​ഗി​ക​ളാ​കു​ന്ന​വ​രി​ൽ ഏ​റെ​യും 45 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രാ​ണ്. വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രാ​ണ് ഇ​വ​ർ. ഇ​വ​രി​ൽ പ​ല​രു​ടെ​യും രോ​ഗം മൂ​ർ​ച്ഛി​ക്കു​ന്ന​തും ക​ണ്ടു​വ​രു​ന്നു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നു പി​ന്നാ​ലെ ന്യൂ​മോ​ണി​യ ബാ​ധി​ക്കു​ന്ന​തും ഇ​ത​ര രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ അ​സ്വ​സ്ഥ​ത​ക​ൾ കൂ​ടു​ന്ന​തും ക​ണ്ടു​വ​രു​ന്നു. ‌