കോ​വി​ഡ് പ്ര​തി​രോ​ധം: പോ​ലീ​സ് ക​ള​ത്തി​ൽ ‌
Tuesday, April 20, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ലേ​ക്ക് പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി. നാ​നൂ​റി​ൽ അ​ധി​കം പോ​ലീ​സു​കാ​രെ 92 ടീ​മു​ക​ളാ​യി തി​രി​ച്ച് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ഡ്യൂ​ട്ടി​ക്കാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി പ​റ​ഞ്ഞു.

പ​ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​പ്പം രാ​ത്രി​കാ​ല ക​ർ​ഫ്യൂ ന​ട​പ്പാ​ക്കു​ന്ന​തി​ലും പോ​ലീ​സ് ഇ​ട​പെ​ട​ലു​ണ്ടാ​കും. ബോ​ധ​വ​ത്ക​ര​ണ​ത്തോ​ടൊ​പ്പം പി​ഴ​യും കേ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യാ​ണ് പോ​ലീ​സ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. മാ​സ്ക് ധ​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ എ​ന്നി​വ ക​ർ​ശ​ന​മാ​ക്കു​ന്ന​തോ​ടൊ​പ്പം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും പോ​ലീ​സ് ശ്ര​ദ്ധ​യു​ണ്ടാ​കും.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി നേ​രി​ട്ടു​ത​ന്നെ ഇ​ന്ന​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ത്ത​നം​തി​ട്ട പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, മാ​ർ​ക്ക​റ്റ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന ഇ​ന്ന​ലെ ന​ട​ന്ന​ത്.

ജ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി മാ​സ്കു​ക​ൾ ധ​രി​ക്കു​ന്നു​ണ്ടോ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു വ​രു​ത്തും. ഇ​തി​നൊ​പ്പം മാ​സ്ക് ധ​രി​ക്കു​ന്ന​തി​ന്‍റെ​യും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന്‍റെ​യും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത​ല കോ​വി​ഡ് പ്ര​തി​രോ​ധ കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ തീ​വ്ര പ​രി​ശോ​ധ​ന​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളും, ക്വാ​റ​ന്‍റൈ​നീ​ൽ ഇ​രി​ക്കു​ന്ന​വ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ജ​ന​മൈ​ത്രി പോ​ലീ​സി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും, ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും.

പൊ​തു ഇ​ട​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും, വാ​ഹ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത​യെ​പ്പ​റ്റി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത എ​സ്പി കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ. ​പ്ര​ദീ​പ്.​കു​മാ​ർ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സു​ൾ​ഫി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ‌‌
അ​ടൂ​രി​ൽ പോ​ലീ​സ് ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശോ​ധ​ന​യും

അ​ടൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ഇ​ന്ന​ലെ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി.

അ​ടൂ​ർ സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച​യും ഇ​ന്ന​ലെ​യും ഡി​വൈ​എ​സ്പി ബി. ​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ജ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യു​മു​ണ്ടാ​യി. സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ സ്റ്റേ​ഷ​നു​ക​ളി​ലെ നൂ​റി​ൽ പ​രം പോ​ലീ​സു​കാ​രാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ ഡ്യൂ​ട്ടി​ക്കാ​യി മാ​ത്രം വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും സ​ബ്ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​താ​ണ്. പ്ര​തി​ദി​ന കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണെ​ന്ന് അ​ടൂ​ർ ഡി​വൈ​എ​സ്പി അ​റി​യി​ച്ചു. ‌