ര​ണ്ടാം​ ത​രം​ഗം 40 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രി​ലേ​ക്ക്, ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ‌
Monday, April 19, 2021 10:44 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ക​രു​ത​ല്‍ വേ​ണ​മെ​ന്ന് ഡി​എം​ഒ ഡോ. ​എ.​എ​ല്‍. ഷീ​ജ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി രോ​ഗി​ക​ളു​ടെ എ​ണ്ണം 650 നു ​മു​ക​ളി​ലാ​ണ്. ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ 40 വ​യ​സി​ന് താ​ഴെ​യു​ള​ള​വ​രി​ല്‍ രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി ക​ണ്ടു വ​രു​ന്നു​ണ്ട്. നേ​ര​ത്തേ രോ​ഗം ക​ണ്ടു​പി​ടി​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കു​ന്ന​തി​നും രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.
യ​ഥാ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​തു​മൂ​ലം ഗു​രു​ത​ര രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള​ള കാ​റ്റ​ഗ​റി സി ​യി​ല്‍​പെ​ട്ട രോ​ഗി​ക​ളു​ടെ എ​ണ്ണം ഓ​രോ ദി​വ​സ​വും ഇ​ര​ട്ടി​ക്കു​ക​യാ​ണ്. നാ​ലു ദി​വ​സം മു​മ്പ് ഇ​പ്ര​കാ​രം കാ​റ്റ​ഗ​റി സി ​യി​ലു​ള​ള​വ​ര്‍ 16 പേ​രാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​ന്ന​ലെ മാ​ത്ര​മ​ത് 101 പേ​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള​ള​വ​ര്‍ ടെ​സ്റ്റിം​ഗി​ന് വി​ധേ​യ​മാ​വു​ക​യും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ക​യും വേ​ണം. രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​രും (പ്രൈ​മ​റി കോ​ണ്ടാ​ക്ടു​ക​ള്‍) ക്വാ​റ​ന്‍റൈ​നി​ല്‍ ഇ​രി​ക്കു​ക​യും ടെ​സ്റ്റ് ന​ട​ത്തു​ക​യും ചെ​യ്യ​ണം.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്കു​ന്ന​ത് രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​തി​നും, മ​ര​ണ​ത്തി​നും കാ​ര​ണ​മാ​യേ​ക്കാം. ‌
‌‌പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ്രാ​ദേ​ശ​കാ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ ‌
ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഒ​ന്പ​തി​ല്‍ താ​ഴെ​യാ​ണെ​ങ്കി​ലും ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ത് 15 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്. ആ​നി​ക്കാ​ട് (41.08), മ​ല്ല​പ്പ​ള​ളി (29.64), ക​ല്ലൂ​പ്പാ​റ (26.94), കോ​ട്ടാ​ങ്ങ​ല്‍ (26.32), സീ​ത​ത്തോ​ട് (25.15), നെ​ടു​മ്പ്രം (23.58), ക​വി​യൂ​ര്‍ (20.89), നാ​റാ​ണം​മൂ​ഴി (19.88), കു​റ്റൂ​ര്‍ (19.44), വെ​ച്ചൂ​ച്ചി​റ (19.13), കു​ന്ന​ന്താ​നം (18.13), പു​റ​മ​റ്റം (16.35) എ​ന്നി​വ​യാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടു​ത​ലു​ള​ള പ​ഞ്ചാ​യ​ത്തു​ക​ള്‍. വാ​ക്സി​നേ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കു​ക​യും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക​യു​മാ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ വ്യാ​പ​നം കു​റ​യ്ക്കാ​ന്‍ ചെ​യ്യാ​നാ​കു​ന്ന​ത്. സം​ശ​യ​ങ്ങ​ള്‍​ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ലേ​ക്ക് വി​ളി​ക്കാ​വു​ന്ന​താ​ണെും ഡി​എം​ഒ പ​റ​ഞ്ഞു. ‌
ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​രു​ക​ള്‍ - ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട 8281574208, ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി- 8281113909, 7909220168, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് (ആ​രോ​ഗ്യം) പ​ത്ത​നം​തി​ട്ട 0468 2228220, 9188294118, 8281413458, ക​ള​ക്ട​റേ​റ്റി​ലെ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ക​ണ്‍​ട്രോ​ള്‍ സെ​ല്‍ 0468 2322515. ‌‌