‌കു​രീ​പ്പു​ഴ ഫ്രാ​ൻ​സി​സി​നും എ​സ്. സു​രേ​ഷ് കു​മാ​റി​നും ആ​ചാ​ര്യ അ​വാ​ർ​ഡ്
Monday, April 19, 2021 10:43 PM IST
പ​ത്ത​നം​തി​ട്ട: സ​ഭാ​ക​വി സി.​പി. ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ആ​ചാ​ര്യ അ​വാ​ർ​ഡ് കു​രീ​പ്പു​ഴ ഫ്രാ​ൻ​സി​സി​നും എ​സ്. സു​രേ​ഷ് കു​മാ​റി​നും. കൊ​ല്ലം ച​വ​റ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് കു​രീ​പ്പു​ഴ ഫ്രാ​ൻ​സി​സ്. മു​തു​കു​ളം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​റാ​ണ് എ​സ്. സു​രേ​ഷ് കു​മാ​ർ. 25000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഇ​രു​വ​ർ​ക്കും അ​വാ​ർ​ഡാ​യി ല​ഭി​ക്കു​മെ​ന്ന് അ​വാ​ർ​ഡ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​ഫ.​ജോ​ണ്‍ കു​ര്യ​ൻ അ​റി​യി​ച്ചു. ‌
മേ​യ് നാ​ലി​നു രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ചേ​രു​ന്ന സി.​പി. ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.
കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ഡി​ജി​പി അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. സി.​പി. ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ഫ.​ലീ​ലാ​മ്മ ജോ​ണ്‍ എ​ഴു​തി​യ സ​ഭാ​ക​വി സി.​പി. ചാ​ണ്ടി, ആ​രാ​ധ​ന​യി​ലെ ഗാ​ന​തേ​ജ​സ് എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും യോ​ഗ​ത്തി​ൽ ന​ട​ക്കും. ‌