യു​വ​തി​ക്കു വെ​ട്ടേ​റ്റു, പ്ര​ണ​യ​വി​വാ​ഹ​ത്തെത്തുട​ർ​ന്നു​ള്ള ത​ർ​ക്ക​ങ്ങ​ളെ​ന്നു സം​ശ​യം ‌
Monday, April 19, 2021 10:43 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ണ​യ​വി​വാ​ഹ​ത്തത്തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തി​ൽ യു​വ​തി​ക്കു വെ​ട്ടേ​റ്റു. ക​ല​ഞ്ഞൂ​ർ തി​ടി​യി​ലാ​ണ് സം​ഭ​വം. അ​ക്ര​മ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ തി​ടി​യി​ൽ രാ​ജീ​ന്ദ്ര​ഭ​വ​ന​ത്തി​ൽ അ​ഖി​ൽ കു​റു​പ്പി​ന്‍റെ ഭാ​ര്യ അ​ൻ​സ​ലാ​ന(24)​യ​്ക്കു പ​രി​ക്കേ​റ്റു.
തി​രു​വ​ന​ന്ത​പു​രം​മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം ഇ​വ​ർ കോ​ന്നി​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ഒ​ന്ന​ര മാ​സ​ം മു​ന്പ് തി​ടി​യി​ൽ ര​ജീ​ന്ദ്ര​ഭ​വ​ന​ത്തി​ൽ രാ​ജേ​ഷ്കു​മാ​ർ - മി​നി​ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഖി​ൽ കു​റു​പ്പും നെ​ജി​ലാ മ​ൻ​സി​ലി​ൽ ഇ​ബ്രാ​ഹിം​കു​ട്ടി - ഷെ​രീ​ഫ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​ൻ​സ​ലാ​ന​യും പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ചു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ൻ​സ​ലാ​ന അ​മ്മ​യാ​യ ഷെ​രി​ഫ​യെ കാ​ണാ​നാ​യി വീ​ട്ടി​ലേ​ക്ക് പോ​യ​താ​ണ്. ‌
വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന് ജ​ന​ലി​ലൂ​ടെ അ​മ്മ​യു​മാ​യി സം​സാ​രി​ച്ച​ശേ​ഷം വീ​ടി​നു​ള്ളി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മു​ൻ​വാ​തി​ൽ അ​ട​ച്ചു. തു​ട​ർ​ന്ന് അ​ടു​ക്ക​ള​ഭാ​ഗ​ത്തു​നി​ന്നും അ​ൻ​സ​ലാ​ന​യു​ടെ സ​ഹോ​ദ​രി ഷം​ല​യും ഭ​ർ​ത്താ​വ് ഷെ​മീ​റു​മെ​ത്തി അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.‌
പ​രി​ക്കേ​റ്റു വീ​ണ യു​വ​തി​യെ അ​യ​ൽ​വാ​സി​ക​ളാ​ണ് ആ​ദ്യം കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വും കു​ടും​ബ​വും എ​ത്തി കോ​ഴ​ഞ്ചേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കൈ ​വി​ര​ലി​ലെ വ​ലി​യ​മു​റി​വ് കാ​ര​ണം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. അവി​ടെ കൈ​വി​ര​ൽ ശസ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം വീ​ണ്ടും കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തു.​
കൂ​ട​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ‌