വാ​സ്തു ശാ​സ്ത്ര​ത്തി​ല്‍ ഹ്ര​സ്വ​കാ​ല കോ​ഴ്സ്
Monday, April 19, 2021 10:34 PM IST
‌പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​സ്തു​ശാ​സ്ത്ര​ത്തി​ല്‍ ഹ്ര​സ്വ​കാ​ല (നാ​ലു​മാ​സം) കോ​ഴ്സി​ലേ​ക്ക് യോ​ഗ്യ​ത​യു​ള​ള വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നും നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള​ള അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷാ ഫോ​റം 200 രൂ​പ​യു​ടെ മ​ണി​ഓ​ര്‍​ഡ​റോ, പോ​സ്റ്റ​ല്‍ ഓ​ര്‍​ഡ​ര്‍ മു​ഖേ​ന​യോ, ഓ​ഫീ​സി​ല്‍ നി​ന്നോ കൈ​പ്പ​റ്റാം. അ​പേ​ക്ഷ​ക​ള്‍ പൂ​രി​പ്പി​ച്ച് ന​ല്‍​കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് 31. അ​പേ​ക്ഷ​ക​ള്‍ www.vasthuvidyagurukulam.com എ​ന്ന വെ​ബ് സൈ​റ്റി​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​യ​യ്ക്കാം. ഫോ​ണ്‍ : 0468-2319740, 9847053294, 9947739442. ‌

വി​റ​ക് പു​ര​യ്ക്കു തീ ​പി​ടി​ച്ചു

‌റാ​ന്നി: മേ​നാം​തോ​ട്ട​ത്തി​ന് സ​മീ​പം വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള വി​റ​കു​പ്പു​ര​യ്ക്കു തീ ​പി​ടി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍ മൂ​ലം വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി. തു​ണ്ട​ത്തി​ല്‍ പ്രി​ന്‍​സി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന വി​റ​കു​പ്പു​ര​യ്ക്കാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ തീ​പി​ടി​ച്ച​ത്. വീ​ടി​ന്‍റെ കാ​വ​ല്‍​ക്കാ​ര​നാ​ണ് തീ ​പി​ടി​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. അ​ഗ്നി​ശ​മ​ന സേ​ന​യ്ക്ക് വി​വ​രം കി​ട്ടി​യ​യു​ട​ന്‍ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. റാ​ന്നി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ‌