വ​യോ​ധി​ക​ർ​ക്കും ഗു​രു​ത​ര രോ​ഗി​ക​ൾ​ക്കും ത​പാ​ൽ വോ​ട്ട്: ന​ട​പ​ടി​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ‌
Monday, April 19, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: ഹൃ​ദ്രോ​ഗ​വും കാ​ൻ​സ​റും പോ​ലു​ള്ള ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ പി​ടി​പ്പെ​ട്ട​വ​ർ​ക്കും 75 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ൽ ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ചി​ത​മാ​യ നി​ല​യി​ൽ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.
ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ‌
സം​സ്ഥാ​ന തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി.
തെ​ര​ഞ്ഞ​ടു​പ്പ് ഡ്യൂ​ട്ടി​യി​ൽ ഉ​ള്ള​വ​ർ​ക്കും കോ​വി​ഡ് പോ​സീ​റ്റി​വാ​യ​വ​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ഉ​ള്ള​വ​ർ​ക്കും മാ​ത്ര​മാ​ണ് ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
പ​രാ​തി​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ങ്കി​ൽ കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്റ്റി​ലും മു​ൻ​സി​പ്പ​ൽ ആ​ക്ടി​ലും ഭേ​ദ​ഗ​തി ആ​വ​ശ്യ​മാ​ണ്.
ഇ​ത്ത​ര​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തേ​ണ്ട​ത് സ​ർ​ക്കാ​രാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഫാ. ​ജേ​ക്ക​ബ് ക​ല്ലി​ച്ചേ​ത്ത് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ‌‌