ജം​ഗ്ഷ​നു​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റു​ന്നു, പു​തി​യ റോ​ഡു​ക​ള്‍
Sunday, April 18, 2021 10:29 PM IST
പി​എം റോ​ഡ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

റാ​ന്നി: പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​യാ​യ പ്ലാ​ച്ചേ​രി ആ​കെ മാ​റി. പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കെ​എ​സ്ടി​പി പ​ദ്ധ​തി​യി​ല്‍ ജം​ഗ്ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.
ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ പ്ലാ​ച്ചേ​രി​യാ​ണ് ഇ​തി​ല്‍ പ്ര​ധാ​ന​മാ​യും മു​ഖ​ച്ഛാ​യ മാ​റി​യ ഒ​രു സ്ഥ​ലം. പ​ഴ​യ പ്ലാ​ച്ചേ​രി ജം​ഗ്ഷ​ന്‍ ഓ​ര്‍​മ​യി​ലു​ള്ള​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ ഒ​രു തി​രി​ച്ച​റി​വും കി​ട്ടാ​ത്ത രീ​തി​യി​ലാ​ണ് മാ​റ്റം. മ​ണി​മ​ല, എ​രു​മേ​ലി റൂ​ട്ടു​ക​ള്‍ തി​രി​യു​ന്ന​ത് പ്ലാ​ച്ചേ​രി​യി​ലാ​ണ്.
എ​രു​മേ​ലി ഭാ​ഗ​ത്തേ​ക്കു തി​രി​യേ​ണ്ട യാ​ത്ര​ക്കാ​ര്‍​ക്ക് സ്ഥ​ല​ത്തെ​ത്തു​മ്പോ​ള്‍ വ​ഴി തെ​റ്റു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. മു​മ്പു​ണ്ടാ​യി​രു​ന്ന ദി​ശാ ബോ​ര്‍​ഡു​ക​ള്‍ മാ​റ്റി​യ​തും പു​തി​യ​വ സ്ഥാ​പി​ക്കാ​ത്ത​തും വ​ഴി തെ​റ്റാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ജം​ഗ്ഷ​നു വീ​തി വ​ര്‍​ധി​പ്പി​ക്കു​ക​യും വ​ള​വു​ക​ള്‍ ഇ​ല്ലാ​താ​ക്കു​ക​യും ക​ലു​ങ്കി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് റോ​ഡി​ന്‍റെ ദി​ശ​യി​ല്‍ ത​ന്നെ മാ​റ്റ​മു​ണ്ടാ​യ​ത്. ഈ ​ഭാ​ഗ​ത്തു ര​ണ്ടു ഘ​ട്ടം ടാ​റിം​ഗും പൂ​ര്‍​ത്തി​യാ​യി. ഇ​താ​ണ് യാ​ത്ര​ക്കാ​രെ കു​ടു​ത​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന​ത്. ടാ​റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ വ​ശ​ങ്ങ​ള്‍ പൂ​ട്ടു​ക​ട്ട പാ​കു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ ന​ട​പ്പാ​ത​യു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ക​യാ​ണ്. പൊ​ന്‍​കു​ന്നം - പ്ലാ​ച്ചേ​രി റീ​ച്ചി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്ലാ​ച്ചേ​രി ജം​ഗ്ഷ​ന്‍ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
പി​എം റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ പൊ​ന്‍​കു​ന്നം - പ്ലാ​ച്ചേ​രി റീ​ച്ച് പ്ലാ​ച്ചേ​രി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച് മ​ണി​മ​ല വ​ഴി പൊ​ന്‍​കു​ന്ന​ത്തേ​ക്കാ​ണ്. ഇ​തി​ന്റെ നി​ര്‍​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​റ്റൊ​രു റീ​ച്ചാ​യ പ്ലാ​ച്ചേ​രി - കോ​ന്നി​യു​ടെ നി​ര്‍​മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. മ​ഴ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും യാ​ത്ര​ക്കാ​രെ​യും ഏ​റെ ബാ​ധി​ച്ചി​ട്ടു​ണ്ട്. പ്ലാ​ച്ചേ​രി - കോ​ന്നി റീ​ച്ചി​ല്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലും പു​തി​യ റോ​ഡു​ക​ളാ​ണ് നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. വ​ള​വു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ റോ​ഡു​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. റാ​ന്നി - മ​ന്ദി​രം​പ​ടി ഭാ​ഗ​ത്ത് ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​മി​ച്ച റോ​ഡു​ക​ള്‍ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ല്‍​കി​യി​ട്ടു​ണ്ട്. റാ​ന്നി ചെ​ത്തോ​ങ്ക​ര​യി​ല്‍ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി ഗ​താ​ഗ​തം നാ​ളെ മു​ത​ല്‍ ജൂ​ണ്‍ 30 വ​രെ നി​ര്‍​ത്തി​വ​യ്ക്കും. വാ​ഹ​ന​ങ്ങ​ള്‍ റാ​ന്നി ബൈ​പാ​സ് വ​ഴി തി​രി​ച്ചു​വി​ടു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. മാ​മു​ക്ക്, ചെ​ട്ടി​മു​ക്ക് വ​ഴി ബൈ​പാ​സ് റോ​ഡി​ല്‍ ചെ​ല്ല​യ്ക്കാ​ട് എ​ത്താ​നാ​ണ് നി​ര്‍​ദേ​ശം.