റാ​ന്നി​യി​ല്‍ വ​ഴി​മു​ട​ക്കി​യാ​യി അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്
Sunday, April 18, 2021 10:29 PM IST
റാ​ന്നി: അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗി​നേ തു​ട​ര്‍​ന്നു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് റാ​ന്നി​യെ വ​ല​യ്ക്കു​ന്നു. പി​എം റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ളും യാ​ത്രാ ബു​ദ്ധി​മു​ട്ടു​ക​ളും നി​ല​നി​ല്‍​ക്കു​മ്പോ​ള്‍ ത​ന്നെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗും വ​ണ്‍​വേ ലം​ഘ​ന​വും മൂ​ല​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളി​ലും ഒ​രു ന​ട​പ​ടി​യും പോ​ലീ​സി​ന്‍റെ​യോ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ​യോ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല.

കാ​വു​ങ്ക​ല്‍​പ്പ​ടി - ചെ​ട്ടി​മു​ക്ക് റോ​ഡ് ബൈ​പാ​സി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര സ​ര്‍​വ​സാ​ധാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

ശ​ബ​രി​മ​ല സീ​സ​ണ്‍ ക​ഴി​ഞ്ഞ​തോ​ടെ ടൗ​ണി​ല്‍ നി​ന്ന് പോ​ലീ​സി​നേ​യും ഹോം​ഗാ​ര്‍​ഡി​നേ​യും പി​ന്‍​വ​ലി​ച്ചി​രു​ന്നു. ഇ​തോ​ടെ ടൗ​ണി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം തോ​ന്നും​പ​ടി​യാ​യി.

അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കു​മെ​ന്നും വ​ണ്‍​വേ തെ​റ്റി​ച്ചെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​റി​യി​പ്പു​ക​ളു​ണ്ടാ​കു​ന്ന​തു മാ​ത്ര​മാ​ണ് മി​ച്ചം.

മാ​മു​ക്ക് വ​ലി​യ​പാ​ലം മു​ത​ല്‍ മി​ന​ര്‍​വ്വാ​പ്പ​ടി​വ​രെ വാ​ഹ​ന​ങ്ങ​ള്‍ ഇ​ഴ​ഞ്ഞു പോ​കേ​ണ്ട അ​വ​സ്ഥ​യാ​യാ​ണ് മി​ക്ക​പ്പോ​ഴും. ബൈ​പാ​സ് റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ച്ച് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും റാ​ന്നി​യി​ലെ പ്ര​ധാ​ന പാ​ര്‍​ക്കിം​ഗ് ഏ​രി​യ ആ​ണി​ത്.

രാ​വി​ലെ ഇ​വി​ടെ കൊ​ണ്ടി​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ രാ​ത്രി​യി​ല്‍ മാ​ത്ര​മേ പ​ല​പ്പോ​ഴും മാ​റ്റാ​റു​ള്ളൂ.​സു​ര​ക്ഷി​ത പാ​ര്‍​ക്കിം​ഗി​ന് മ​റ്റൊ​രു കേ​ന്ദ്ര​മി​ല്ലാ​ത്ത​തി​നാ​ല്‍ ബൈ​പാ​സി​ല്‍ വാ​ഹ​നം ഇ​ട്ട് ദൂ​രെ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​വ​രും റാ​ന്നി​യി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ത്തു​ന്ന​വ​രു​മു​ണ്ട്. പ​ക​ല്‍ ഈ ​വ​ഴി​യെ​ത്തു​ന്ന പോ​ലീ​സ് ഇ​വി​ടെ പാ​ര്‍​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ എ​ഴു​തി​യെ​ടു​ത്തു​കൊ​ണ്ട് പോ​കു​ന്ന രീ​തി മു​മ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​റി​ല്ല.

ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ല്‍ വ​ണ്‍​വേ ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ ഗ​താ​ഗ​ത​ത്തി​ന്‍റെ ചു​മ​ത​ല ഒ​ഴി​ഞ്ഞ ഭാ​വ​മാ​ണ് പോ​ലീ​സി​ന്. വ​ണ്‍​വേ പാ​ലി​ക്കു​ന്ന​വ​രേ​ക്കാ​ള്‍ തെ​റ്റി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രാ​ണ് അ​ധി​ക​വും.

റോ​ഡി​നി​രു​വ​ശ​വു​മു​ള്ള വ​ഴി​വാ​ണി​ഭ​വും മ​റ്റൊ​രു ത​ട​സ​മാ​ണ്. നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ല്‍ ഇ​വ​രെ ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ര്‍ വീ​ണ്ടു​മെ​ത്തും. സ​മാ​ന്ത​ര ച​ന്ത പോ​ലും ഇ​ട്ടി​യ​പ്പാ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഒ​രു ന​ട​പ​ടി​യും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്കാ​കു​ന്നി​ല്ല.