കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ​മറ്റൊ​രു ഘ​ട​ക​മാ​യെ​ന്ന് കെ​പി​എ​സ്ടി​എ‌
Sunday, April 18, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് മാ​ര്‍​ച്ചി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ ഒ​രു അ​ധ്യാ​പ​ക​സം​ഘ​ട​ന​യു​ടെ താ​ത്പ​ര്യ​പ്ര​കാ​രം മാ​റ്റി​വ​ച്ച ന​ട​പ​ടി ഇ​ന്നി​പ്പോ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഒ​രേ​പോ​ലെ ദു​രി​ത​വും സാ​മൂ​ഹി​ക​പ്ര​ശ്‌​ന​വു​മാ​യി മാ​റി​യെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി.‌
വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജീ​വ​നും ഭാ​വി​യും പ​ന്താ​ടി​ക്കൊ​ണ്ട് ര​ക്ഷി​താ​ക്ക​ളു​ടേ​യും പൊ​തു സ​മൂ​ഹ​ത്തി​ന്റെ​യും താ​ത്പ​ര്യ​ങ്ങ​ള്‍ മ​റി​ക​ട​ന്നു അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കും അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്കും ചെ​വി​കൊ​ടു​ക്കാ​തെ സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ണ്ട ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​മാ​യി​രു​ന്നു പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്കു​ക​യെ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ള്‍ കോ​വി​ഡ് വ്യാ​പ​ന​തോ​ത് വ​ര്‍​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.​പ​ല സ്‌​കൂ​ളു​ക​ളി​ലും പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു ക​ഴി​ഞ്ഞു. പ​രീ​ക്ഷ​ക​ള്‍ അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും വ്യാ​പ​ന നി​ര​ക്ക് വ​ള​രെ കൂ​ടു​ത​ലാ​യി ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.‌
എ​സ്എ​സ്എ​ല്‍​സി പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍​ക്കാ​യി ഏ​ക​ദേ​ശം പ​ത്ത് ല​ക്ഷം കു​ട്ടി​ക​ളും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രും ദി​വ​സ​വും യാ​ത്ര ചെ​യ്യേ​ണ്ട​താ​യി വ​രു​ന്ന​ത് വ്യാ​പ​ന നി​ര​ക്ക് ഇ​നി​യും വ​ര്‍​ധി​ക്കു​ന്ന​തി​നി​ട​യാ​ക്കും.​റം​സാ​ന്‍ മാ​സ​മാ​യ​തി​നാ​ല്‍ നോ​മ്പെ​ടു​ത്തു പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ള്‍​ക്കു​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ളും ക്ഷീ​ണ​വും അ​വ​ര്‍​ക്ക് ശാ​രീ​രി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളു​മു​ണ്ടാ​ക്കും. ‌
പ​രീ​ക്ഷാ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കും പ​രീ​ക്ഷ എ​ഴു​തു​ന കു​ട്ടി​ക​ള്‍​ക്കും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ മു​ന്‍​ക​രു​ത​ല്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ.​ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ‌ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. പ്രേം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റാ​ര്‍ എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ര്‍, ട്ര​ഷ​റാ​ര്‍ എ​സ്. ദി​ലീ​പ് കു​മാ​ര്‍ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഫി​ലി​പ്പ് ജോ​ര്‍​ജ്, എം.​എ​സ്. നി​ഷ, വ​ര്‍​ഗീ​സ് ജോ​സ​ഫ്, ബി​ജോ​യ് കോ​ശി, സ​തീ​ശ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌