ഓ​ട​ക​ളു​ടെ നി​ര്‍​മാ​ണം ശാ​സ്ത്രീ​യ​മാ​ക​ണം: ദി​ശ
Sunday, April 18, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മ്പോ​ള്‍ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ള്‍ വ​ഴി വെ​ള്ളം നി​ര​ന്നൊ​ഴു​കു​ന്ന​തു​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് ദി​ശ പ​ത്ത​നം​തി​ട്ട യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.പൊ​തു​മ​രാ​മ​ത്ത്, ന​ഗ​ര ആ​സൂ​ത്ര​ണം, ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ ആ​സൂ​ത്ര​ണ, നി​ര്‍​മാ​ണ, ന​ട​പ​ടി​ക​ളു​ടെ ജാ​ഗ്ര​ത​ക്കു​റ​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ​ക്കു​ശേ​ഷം ന​ഗ​ര​ത്തി​ല്‍ ഉ​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടു​ക​ള്‍​ക്കു കാ​ര​ണ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ന​ഗ​ര​ത്തി​ലെ ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ ക​ള​ക്ട​റേ​റ്റ്, സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന മ​ഴ​വെ​ള്ളം നേ​രി​ട്ട് റോ​ഡി​ലേ​ക്കാ​ണ് ഒ​ഴു​കി വ​രു​ന്ന​ത് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കു മു​മ്പി​ല്‍ വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​കു​ന്നു.
സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍, മി​നി സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍ പ​ടി, അ​ബാ​ന്‍ ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം റോ​ഡി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. ഇ​ട​വ​ഴി​ക​ളി​ല്‍ നി​ന്നു​ള്ള വെ​ള്ള​വും പ്ര​ധാ​ന റോ​ഡു​ക​ളി​ലേ​ക്കാ​ണ് ഒ​ഴു​കു​ന്ന​ത്. ഓ​ട​ക​ള്‍ മി​ക്ക​യി​ട​ങ്ങ​ളി​ലും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഓ​ട​ക​ളി​ലൂ​ടെ മ​ഴ വെ​ള്ളം ഒ​ഴു​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു മു​മ്പാ​യി ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ദി​ശ പ്ര​സി​ഡ​ന്‍റ് എം.​ബി. ദി​ലീ​പ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷാ​ന്‍ ര​മേ​ശ്, ഷി​ജു എം. ​സാം​സ​ണ്‍, മാ​യാ​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്‌​കോ​ള്‍ കേ​ര​ള പ​രീ​ക്ഷാ തീ​യ​തി മാ​റ്റി

പ​ത്ത​നം​തി​ട്ട: സ്‌​കോ​ള്‍ കേ​ര​ള മു​ഖേ​ന ന​ട​ത്തു​ന്ന ഡി​സി​എ കോ​ഴ്സ് അ​ഞ്ചാം ബാ​ച്ചി​ന്റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ മേ​യ് 24 മു​ത​ല്‍ 28 വ​രെ​യു​ള​ള തീ​യ​തി​ക​ളി​ലേ​ക്കു മാ​റ്റി. പ​രീ​ക്ഷാ വി​ജ്ഞാ​പ​ന പ്ര​കാ​രം തി​യ​റി പ​രീ​ക്ഷ മു​ന്‍ നി​ശ്ച​യി​ച്ച തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​മെ​ന്ന് സ്‌​കോ​ള്‍ കേ​ര​ള എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.