അ​ഡ്വ. ജോ​സ് വി​ത​യ​ത്തി​ലി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അ​നു​ശോ​ചി​ച്ചു ‌
Saturday, April 17, 2021 10:41 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ അ​ല്മാ​യ ഫോ​റം സെ​ക്ര​ട്ട​റി​യും കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ അം​ഗ​വു​മാ​യ അ​ഡ്വ. ജോ​സ് വി​ത​യ​ത്തി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അ​നു​ശോ​ചി​ച്ചു.

സ​ഭാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലും പ്ര​കാ​ശം പ​ര​ത്തു​വാ​ന്‍ ക​ഴി​ഞ്ഞ വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്നു ജോ​സ് വി​ത​യ​ത്തി​ല്‍. സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ ക​മ്മീ​ഷ​നു​ക​ളി​ലും ഫോ​റ​ങ്ങ​ളി​ലും അം​ഗ​മാ​യി പൊ​തു​സ​മൂ​ഹ​ത്തി​നാ​യും വി​ത​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന നി​ര​ത​നാ​യി. ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും ക​ട​മ​ക​ളും ആ​ത്മാ​ർ​ഥ​ത​യോ​ടെ നി​റ​വേ​റ്റു​ക മാ​ത്ര​മ​ല്ല മി​ക​ച്ച സം​ഘ​ട​നാ​പാ​ട​വ​ത്തി​ലൂ​ടെ വി​ശ്വാ​സി​സ​മൂ​ഹ​ത്തെ ഒ​രു​മി​ച്ചു നി​ര്‍​ത്തി മു​ന്നേ​റു​വാ​നും അ​ദ്ദേ​ഹ​ത്തി​നാ​യി. ഉ​റ​ച്ച നി​ല​പാ​ടു​ക​ളും ബോ​ധ്യ​ങ്ങ​ളും നി​ല​നി​ര്‍​ത്തി ദീ​ര്‍​ഘ​വീ​ഷ​ണ​ത്തോ​ടെ സ​ഭാ​സ​മൂ​ഹ​ത്തി​ല്‍ പു​ത്ത​ന്‍ ഉ​ള്‍​ക്കാ​ഴ്ച​ക​ള്‍ ന​ല്‍​കി. പ്ര​തി​സ​ന്ധി​ക​ളി​ല്‍ സ​ഭ​യ്ക്ക് പ്ര​തി​രോ​ധം തീ​ര്‍​ത്ത് വി​ശ്വാ​സ​മൂ​ല്യ​ങ്ങ​ളി​ല്‍ അ​ടി​യു​റ​ച്ചു​നി​ന്ന് സ​ഭാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷ​യും ക​രു​ത്തു​മേ​കി​യ അ​ല്‍​മാ​യ നേ​താ​വാ​യി​രു​ന്നു വി​ത​യ​ത്തി​ല്‍. നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​ന്‍റെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​യ അ​ദേ​ഹ​ത്തി​ന്‍റെ വേ​ര്‍​പാ​ടി​ന്‍റെ വേ​ദ​ന​യി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ കു​ടും​ബ​മൊ​ന്നാ​കെ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷെ​വ. അ​ഡ്വ.​വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. ‌