അ​ടൂ​രി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Saturday, April 17, 2021 10:41 PM IST
അ​ടൂ​ര്‍: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി. പോ​ലീ​സ്. അ​ടൂ​ര്‍ സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ ജ​ന​ങ്ങ​ള്‍ കൂ​ട്ടം കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഡി​വൈ​എ​സ്പി ബി. ​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ലെ സ്റ്റേ​ഷ​നു​ക​ളി​ലെ മൂ​ന്നി​ലൊ​ന്ന് അം​ഗ​സം​ഖ്യ കോ​വി​ഡ് സം​ബ​ന്ധി​ച്ച് ഡ്യൂ​ട്ടി​ക്കാ​യി മാ​ത്രം വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് ഡി​വൈ​എ​സ്പി അ​റി​യി​ച്ചു.‌