ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം
Friday, April 16, 2021 10:22 PM IST
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രും. അ​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്ത​ണം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും ആ​ൾ​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കു​മെ​ന്നും ജില്ലാ ക​ള​ക്ട​ർ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അവലോകന യോഗത്തിൽ അറിയിച്ചു.
ഇ​പ്പോ​ഴു​ള്ള കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ 40 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടു​വ​രു​ന്ന​തെ​ന്ന് ഡി​എം​ഒ ഡോ. ​എ.​എ​ൽ. ഷീ​ജ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ തു​ട​രു​ക​യാ​ണെ​ങ്കി​ൽ മ​ര​ണ​നി​ര​ക്ക് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ​വ​രും ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞു.
ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വാ​ക്സി​നേ​ഷ​ൻ വ​ർ​ധി​പ്പി​ച്ച് പ​രി​ശോ​ധ​ന​യും ന​ട​ത്തു​ക എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ചെ​യ്യാ​നാ​കു​ന്ന​തെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞു.
ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യു​ട്ടി ക​ള​ക്ട​ർ ആ​ർഐ ജ്യോ​തി​ല​ക്ഷ്മി, ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​സ​ന്തോ​ഷ് കു​മാ​ർ, അ​ടൂ​ർ ത​ഹ​സീ​ൽ​ദാ​ർ സ​ന്തോ​ഷ് കു​മാ​ർ, അ​ടൂ​ർ എ​ൽ.​ആ​ർ ത​ഹ​സീ​ൽ​ദാ​ർ ഷാ​ജ​ഹാ​ൻ റാ​വു​ത്ത​ർ, 14 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ, പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.