വാ​ക്ക് വി​ത്ത് വാ​ക്സി​ൻ കാ​ന്പെ​യ്നു തു​ട​ക്ക​മാ​യി
Friday, April 16, 2021 10:22 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ ഗ​തി​വേ​ഗം കു​റ​യ്ക്കു​വാ​നും കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​മാ​യി കു​ടും​ബ​ശ്രീ ത്രി​ത​ല​സം​ഘ​ട​ന സം​വി​ധാ​നം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും ആ​രോ​ഗ്യ​വ​കു​പ്പു​മാ​യും വാ​ക്ക് വി​ത്ത് വാ​ക്സി​ൻ കാ​ന്പെ​യ്ൻ ആ​രം​ഭി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ലു ന​ഗ​ര​സ​ഭ​ക​ളി​ലും 45 വ​യ​സി​ന് മു​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ത്ത മു​ഴു​വ​ൻ വ്യ​ക്തി​ക​ളു​ടെ​യും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള കാ​ന്പെ​യ്നാ​ണി​ത്.കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​തും നാ​ളി​തു​വ​രെ വാ​ക്സി​നെ​ടു​ക്കാ​ത്ത​തു​മാ​യ മു​ഴു​വ​ൻ ആ​ളു​ക​ളു​ടേ​യും പേ​ര്, അ​ഡ്ര​സ്, ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​നം, വാ​ർ​ഡ്, ആ​ധാ​ർ ന​ന്പ​ർ, ആ​ധാ​റു​മാ​യി ലി​ങ്ക്ചെ​യ്ത ഫോ​ണ്‍ ന​ന്പ​ർ, ഓ​പ്ഷ​ണ​ൽ ഫോ​ണ്‍ ന​ന്പ​ർ എ​ന്നീ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.
വി​വ​ര​ങ്ങ​ൾ അ​താ​ത് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നും ജി​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും കൈ​മാ​റു​ക​യും തു​ട​ർ ന​ട​പ​ടി​ക്ക് പി​ന്തു​ണാ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​ണ് ഈ ​കാ​ന്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.കാ​ന്പ​യി​നി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ സി​ഡി​എ​സി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​മ​ണി​ക​ണ്ഠ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​മി​നാ ഹൈ​ദ​രാ​ലി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ അം​ബി​കാ വേ​ണു, ജെ​റി അ​ല​ക്സ്, ഇ​ന്ദി​രാ മ​ണി​യ​മ്മ, കെ.​ആ​ർ. അ​ജി​ത്കു​മാ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് ജാ​സി​ൻ​കു​ട്ടി, സി​ഡി​എ​സ് മെം​ബ​ർ സെ​ക്ര​ട്ട​റി ഇ.​ബി അ​നി​ത സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മോ​നി വ​ർ​ഗീ​സ്, അ​ക്കൗ​ണ്ട​ന്‍റ് ഫ​സീ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ലു ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്ലൈ​നാ​യും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു​ണ്ടെ​ന്നും ലി​സ്റ്റ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു കൈ​മാ​റു​മെ​ന്നും കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.