ബോ​ധ​ന​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി നാ​ളെ മു​ത​ൽ ; അ​ഞ്ച് വീ​ടു​ക​ളു​ടെ കൈ​മാ​റ്റം ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കും
Friday, April 16, 2021 10:22 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ബോ​ധ​ന​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് ക​ത്തി​ഡ്ര​ൽ ഹാ​ളി​ൽ ന​ട​ക്കും.

ബോ​ധ​ന ര​ക്ഷാ​ധി​കാ​രി തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ കൂ​റീ​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി, മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ർ, ശ്രീ​രാ​മ​കൃ​ഷ്ണ ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി നി​ർ​വി​ണ​ന​ന്ദ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭ​വ​ന​ര​ഹി​ത​ർ​ക്കു നി​ർ​മി​ച്ചു ന​ൽ​കു​ന്ന അ​ഞ്ച് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കും. മ​ഹാ​പ്ര​ള​യ​കാ​ല​ത്ത് വീ​ടു​ക​ൾ ന​ഷ്ട​മാ​യ അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പു​തി​യ ഭ​വ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ന്ന​ര കോ​ടി രൂ​പ​യു​ടെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് വി​ഭാ​വ​നം ചെ​യ്ത​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​സാ​മു​വ​ൽ വി​ള​യി​ൽ പ​റ​ഞ്ഞു. ആ​തു​ര​സേ​വ​ന രം​ഗ​ത്തെ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സൊ​സൈ​റ്റി​ക്കു സ​മ്മാ​നി​ക്കും. മ​ഹാ​പ്ര​ള​യ​കാ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.