വെ​ള്ള​ക്കെ​ട്ട്: പി​എം റോ​ഡി​ൽ ഗ​താ​ഗ​തം മു​ട​ങ്ങു​ന്നു
Friday, April 16, 2021 10:19 PM IST
റാ​ന്നി: നി​ർ​മാ​ണം ന​ട​ക്കു​ന്ന പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ കോ​ന്നി - പ്ലാ​ച്ചേ​രി റീ​ച്ചി​ൽ ഉ​ൾ​പ്പെ​ട്ട പ​ല ഭാ​ഗ​ങ്ങ​ളി​ലും വേ​ന​ൽ​മ​ഴ​യി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് വെ​ല്ലു​വി​ളി​യാ​യി. റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്പോ​ഴും വാ​ഹ​ന​ഗ​താ​ഗ​തം അ​നു​വ​ദി​ച്ചി​ട്ടു​ള്ള റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു കാ​ര​ണം ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി.

മൈ​ല​പ്ര, വാ​ളി​പ്ലാ​ക്ക​ൽ, പെ​രു​ന്പു​ഴ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടാ​ണ് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത്. വേ​ന​ൽ​മ​ഴ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ഏ​റെ ദു​ഷ്ക​ര​മാ​യി​ട്ടു​ണ്ട്. നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ശാ​സ്ത്രീ​യ​ത​യാ​ണ് പ​ല​യി​ട​ത്തും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത്. ഓ​ട​ക​ളു​ടെ​യും ക​ലു​ങ്കു​ക​ളു​ടെ​യും അ​ഭാ​വ​ത്തി​ൽ വെ​ള്ളം സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ വ​ഴി​ക​ളി​ലേ​ക്കും വീ​ട്ടു​മു​റ്റ​ത്തേ​ക്കും ക​യ​രു​ന്ന സ്ഥി​തി​യു​ണ്ട്.