ഹെ​ലി​പാ​ഡു​ക​ൾ മാ​റ്റി​ത്തു​ട​ങ്ങി​യെ​ങ്കി​ലും സ്റ്റേ​ഡി​യം നേ​രെ​യാ​ൻ കാ​ത്തി​രി​ക്ക​ണം
Thursday, April 15, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് വ​ന്നി​റ​ങ്ങാ​ൻ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ത​യാ​റാ​ക്കി​യ ഹെ​ലി​പാ​ഡു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന ജോ​ലി​ക​ൾ മ​ന്ദ​ഗ​തി​യി​ൽ. പ്ര​ധാ​ന​മ​ന്ത്രി​ക്കും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മെ​ത്തി​യ സു​ര​ക്ഷാ ഭ​ട​ൻ​മാ​ർ​ക്കു​മാ​യി മൂ​ന്ന് ഹെ​ലി​പാ​ഡു​ക​ളാ​ണ് ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ത​യാ​ർ ചെ​യ്തി​രു​ന്ന​ത്. ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി വ​ന്ന​തെ​ങ്കി​ലും സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് ഹെ​ലി​പാ​ഡ് ത​യാ​റാ​ക്കി​യ​ത്.

ആ​വ​ശ്യം ക​ഴി​ഞ്ഞാ​ൽ സ്റ്റേ​ഡി​യം പ​ഴ​യ​രൂ​പ​ത്തി​ൽ ആ​ക്കു​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് ഏ​റ്റെ​ടു​ത്ത​ത്. നേ​ര​ത്തെ ജി​ല്ലാ സ്റ്റേ​ഡി​യം പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കു ന​ൽ​കാ​നാ​കി​ല്ലെ​ന്ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ന​ൽ​കേ​ണ്ടി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.ഹെ​ലി​പാ​ഡി​നു​വേ​ണ്ടി പൂ​ട്ടു​ക​ട്ട​ക​ൾ പാ​കി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ഇ​തു തി​രി​കെ എ​ടു​ക്കേ​ണ്ട ജോ​ലി ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​ക്കാ​ണെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി വ​ന്നു​പോ​യ​തെ​ങ്കി​ലും ഹെ​ലി​പാ​ഡ് നീ​ക്കം ചെ​യ്യാ​തെ വ​ന്ന​തോ​ടെ ന​ഗ​ര​സ​ഭ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ വ​ള​രെ സാ​വ​ധാ​ന​മാ​ണ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്. വ​ള​രെ കു​റ​ച്ച് ജോ​ലി​ക്കാ​ർ മാ​ത്ര​മേ ഉ​ള്ളൂ. ഒ​രു ഹെ​ലി​പാ​ഡ് നീ​ക്കി​യെ​ങ്കി​ലും ക​ട്ട​ക​ൾ അ​വി​ടെ​ത്ത​ന്നെ വ​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ട്ട പാ​കു​ന്ന​തി​നാ​യി നി​ര​ത്തി​യ കോ​ണ്‍​ക്രീ​റ്റ് മി​ശ്രി​തം നീ​ക്കി​യി​ട്ടി​ല്ല. മൂ​ന്നു​ദി​വ​സം കൊ​ണ്ടാ​ണ് ഹെ​ലി​പാ​ഡ് നി​ർ​മി​ച്ച​ത്. ഇ​തു നീ​ക്കം ചെ​യ്യ​ൽ ജോ​ലി​ക​ൾ മൂ​ന്നാ​ഴ്ച കൊ​ണ്ടു പോ​ലും പൂ​ർ​ത്തി​യാ​കി​ല്ല.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ ട്രാ​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്ന​ത്. മ​റ്റ് ക​ളി​ക്ക​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​കി​ല്ല. ക​ട്ട നീ​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ൾ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന​ത് ട്രാ​ക്കി​ലും വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യി.

സ്റ്റേ​ഡി​യം പ​ഴ​യ​നി​ല​യി​ലേ​ക്ക് തി​രി​കെ എ​ത്താ​ൻ ഇ​നി നാ​ളു​ക​ൾ വേ​ണ്ടി​വ​രു​മെ​ന്ന് കാ​യി​ക​താ​ര​ങ്ങ​ൾ പ​റ​ഞ്ഞു.

ഫു​ട്ബോ​ൾ ഗോ​ൾ​പോ​സ്റ്റ് അ​ട​ക്കം ഇ​ള​ക്കി മാ​റ്റി​യി​രു​ന്നു. സ്റ്റേ​ഡി​യ​ത്തി​നു​വേ​ണ്ടി ത​യാ​റാ​ക്കി​യി​ട്ടു​ള്ള പ​ല പ​ദ്ധ​തി​ക​ളും ക​ട​സാ​സി​ലൊ​തു​ങ്ങു​ന്പോ​ഴാ​ണ് നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പോ​ലും കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു ന​ഷ്ട​മാ​കു​ന്ന​ത്.