നാ​ശ​ന​ഷ്്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത സ​ന്ദ​ർ​ശി​ച്ചു
Thursday, April 15, 2021 10:42 PM IST
ചാ​ത്ത​ങ്ക​രി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പെ​രി​ങ്ങ​ര കൃ​ഷി ഭ​വ​നു കീ​ഴി​ലു​ള്ള ചാ​ത്ത​ങ്ക​രി, വ​ള​വ​നാ​രി, കൊ​ട​ങ്ക​രി, കു​ര​ച്ചാ​ൽ - മാ​ണി​ക്ക​ത​ടി എ​ന്നി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ 500 ഏ​ക്ക​റോ​ളം വ​രു​ന്ന വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ നെ​ൽ​കൃ​ഷി വെ​ള്ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് മ​ഴ പെ​യ്യു​ന്ന​തോ​ടെ കൂ​ടു​ത​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു കാ​ര​ണം കൊ​യ്ത്തി​നു സാ​ഹ​ച​ര്യ​മി​ല്ല. കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ ഇ​റ​ക്കാ​നാ​കു​ന്നി​ല്ല. വി​ള​വെ​ത്തി​യ നെ​ല്ല് മ​ഴ​യി​ൽ വെ​ള്ള​ത്തി​ലാ​കു​ക​യും ചെ​യ്യു​ന്നു.
കൊ​യ്തെ​ടു​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്ന് നെ​ല്ല് നീ​ക്കം ചെ​യ്യാ​നാ​കാ​ത്ത​തും ന​ഷ്ടം ഇ​ര​ട്ടി​യാ​ക്കു​ന്നു.

കൃ​ഷി​നാ​ശ​മു​ണ്ടാ​യ ചാ​ത്ത​ങ്ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ൾ മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത സ​ന്ദ​ർ​ശി​ച്ചു. നാ​ശ​ന​ഷ്ടം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളെ അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മെ​ത്രാ​പ്പോ​ലീ​ത്താ​യോ​ടൊ​പ്പം റ​വ. ജോ​ണ്‍ തോ​മ​സ്, റ​വ. ജി​ജി മാ​ത്യൂ​സ്, റ​വ.​ഫെ​നോ എം ​തോ​മ​സ്, സാം ​ഈ​പ്പ​ൻ, ബി​നു വി. ​ഈ​പ്പ​ൻ, സ​ണ്ണി തോ​മ​സ്, ജേ​ക്ക​ബ് ചെ​റി​യാ​ൻ, ഷി​ജോ സി. ​ഷി​ബു , ജെ​റി​ൻ സി ​തോ​മ​സ്,ജി​തി​ൻ ചെ​റി​യാ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.