മാ​ട​ത്ത​രു​വി വെ​ള്ള​ച്ചാ​ട്ടം സം​ര​ക്ഷി​ക്കാ​ൻടൂ​റി​സം വ​കു​പ്പി​ന് പ​ദ്ധ​തി
Thursday, April 15, 2021 10:42 PM IST
റാ​ന്നി: മാ​ട​ത്ത​രു​വി വെ​ള്ള​ച്ചാ​ട്ടം സം​ര​ക്ഷി​ച്ച് സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക്ക് ടൂ​റി​സം വ​കു​പ്പ് ഒ​രു​ങ്ങു​ന്നു. ബ​ജ​റ്റി​ൽ ഒ​രു കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​യി​ൽ അ​ഞ്ചു​കോ​ടി രൂ​പ വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നാ​കു​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ പ​റ​ഞ്ഞു. ഒ​രേ​ക്ക​റോ​ളം സ്ഥ​ലം പ​ദ്ധ​തി​ക്ക് ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്.
വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ൽ നെ​റ്റ് കെ​ട്ടി അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു മാ​ത്ര​മേ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​കൂ. സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും നി​ർ​മി​ക്കേ​ണ്ട​തു​ണ്ട്.
നി​ർ​മാ​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പെ​രു​ന്തേ​ന​രു​വി​ക്കു ശേ​ഷം റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ മ​റ്റൊ​രു പ്ര​കൃ​തി മ​നോ​ഹ​ര​മാ​യ വെ​ള്ള​ച്ചാ​ട്ടം കൂ​ടി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കാ​ൻ ക​ഴി​യും. നി​ല​വി​ലെ ടൂ​റി​സം പ​ദ്ധ​തി​യാ​യ പെ​രു​ന്തേ​ന​രു​വി​യും നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന മ​ണി​യാ​ർ ടൂ​റി​സ​ത്തെ​യും സം​യോ​ജി​പ്പി​ച്ച് മാ​ട​ത്ത​രു​വി​യെ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ടൂ​റി​സം പാ​ക്കേ​ജാ​ണ് ത​യാ​റാ​കു​ന്ന​ത്.
പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ടം പോ​ലെ​ത​ന്നെ പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​ണ് മാ​ട​ത്ത​രു​വി വെ​ള്ള​ച്ചാ​ട്ടം. പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് വെ​ള്ള​ച്ചാ​ട്ടം. വ​ലി​യ​തോ​ട്ടി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം മൂ​ന്നു ത​ട്ടു​ക​ളാ​യി നി​ൽ​ക്കു​ന്ന പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കു മു​ക​ളി​ലൂ​ടെ ആ​ർ​ത്ത​ല​ച്ച് താ​ഴേ​ക്ക് പ​തി​ക്കു​ന്ന കാ​ഴ്ച മ​നോ​ഹ​ര​മാ​ണ്. പ്ര​കൃ​തി​യു​ടെ ഈ ​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ഇ​പ്പോ​ൾ​ത്ത​ന്നെ റാ​ന്നി യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്.
സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്തു​കൂ​ടി മാ​ത്ര​മേ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് എ​ത്താ​നാ​കൂ. യാ​തൊ​രു സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ നി​ല​വി​ൽ അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യു​ള്ള സ്ഥ​ല​മാ​ണ് മാ​ട​ത്ത​രു​വി​യി​ലേ​ത്. വെ​ള്ള​ച്ചാ​ട്ടം ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന പ​ല​രും പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ ക​യ​റു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ര​ണ്ട് കു​ട്ടി​ക​ളാ​ണ് പാ​റ​യി​ടു​ക്കി​ൽ വീ​ണ് മ​രി​ച്ച​ത്. വെ​ള്ള​ച്ചാ​ട്ടം സം​ര​ക്ഷി​ച്ച് ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ നേ​ര​ത്തെ​ത​ന്നെ സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഒ​രു കോ​ടി രൂ​പ ബ​ജ​റ്റ് വി​ഹി​ത​മാ​യി ധ​ന​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക് നീ​ക്കി​വ​ച്ച​ത്.