ബോ​ധ​ന സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സു​വ​ർ​ണ ജൂ​ബി​ലി ഉ​ദ്ഘാ​ട​നം 18ന്
Tuesday, April 13, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക​സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ബോ​ധ​ന​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് 18ന് ​തു​ട​ക്ക​മാ​കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​സാ​മു​വേ​ൽ വി​ള​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്ര​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബോ​ധ​ന ര​ക്ഷാ​ധി​കാ​രി തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മാ​ത്യൂ ടി. ​തോ​മ​സ് എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ്ര​ള​യ​കാ​ല​ത്ത് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് കൈ​ത്താ​ങ്ങാ​യ​വ​രെ ആ​ദ​രി​ക്കും. ആ​തു​ര​സേ​വ​ന രം​ഗ​ത്ത് ആ​റ് പ​തി​റ്റാ​ണ്ട് കാ​ലം പി​ന്നി​ടു​ന്ന പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സൊ​സൈ​റ്റി​ക്ക് അ​വാ​ർ​ഡ് ന​ൽ​കും. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1.5 കോ​ടി രൂ​പ​യു​ടെ വി​വി​ധ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ഭ​വ​ന നി​ർ​മാ​ണം, സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​നം, വാ​ട്ട​ർ ഫി​ൽ​റ്റ​ർ വി​ത​ര​ണം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​ക​ൾ, കു​ടും​ബ സ​ഹാ​യ പ​ദ്ധ​തി​ക​ൾ, ദു​രി​താ​ശ്വാ​സ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.
ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ബോ​ധ​ന സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം, സ്വ​യം​സ​ഹാ​യ​സം​ഘം രൂ​പീ​ക​ര​ണം, ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ, ഭ​വ​ന​നി​ർ​മാ​ണം, സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​നം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​നി​ധി, കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ ന​വീ​ക​ര​ണം, ചൈ​ൽ​ഡ് ലൈ​ൻ എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബോ​ധ​ന ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കി​യി​രു​ന്നു.
സ​ജി മാ​ത്യൂ, മ​ണി​ലാ​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.