വേ​ന​ൽ​മ​ഴ​യും കാ​റ്റും ; 50 വീ​ടു​ക​ൾ​ക്കു നാ​ശം, 14.29 കോ​ടി​യു​ടെ കൃ​ഷി​നാ​ശം
Tuesday, April 13, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: വേ​ന​ൽ മ​ഴ​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും ജി​ല്ല​യി​ൽ ഏ​ഴ് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 43 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു; 14.29 കോ​ടി രൂ​പ​യു​ടെ കൃ​ഷി നാ​ശം26 മു​ത​ൽ ഏ​പ്രി​ൽ 12 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഈ ​നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ തു​ക ത​ദ്ദേ​ശ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ​ക്കാ​ക്കി വ​രു​ന്നു. ജി​ല്ല​യി​ൽ 5,061 ക​ർ​ഷ​ക​രു​ടെ 4,085.36 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി വി​ള​ക​ൾ​ക്ക് നാ​ശ​മു​ണ്ടാ​യി എ​ന്നാ​ണ് കൃ​ഷി വ​കു​പ്പ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.
2,479.56 ഹെ​ക്ട​ർ സ്ഥ​ല​ത്തെ 1,905 ക​ർ​ഷ​ക​രു​ടെ കു​ല​ച്ച വാ​ഴ​ക​ളും 759.67 ഹെ​ക്ട​ർ സ്ഥ​ല​ത്തെ 1,876 ക​ർ​ഷ​ക​രു​ടെ കു​ല​യ്ക്കാ​ത്ത വാ​ഴ​ക​ളും നാ​ശി​ച്ചു.
കൂ​ടാ​തെ തെ​ങ്ങ്, പ്ലാ​വ്, റ​ബ​ർ, ക​മു​ക്, ജാ​തി, കു​രു​മു​ള​ക്, നെ​ല്ല്, വെ​റ്റി​ല, ക​പ്പ, പ​ച്ച​ക്ക​റി, കി​ഴ​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി വി​ള​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​യി.