ശ​ക്ത​മാ​യ മ​ഴ​യി​ൽ പ്ര​തീ​ക്ഷ​ക​ൾ അ​സ്ത​മി​ച്ച് ക​ർ​ഷ​ക​ർ
Tuesday, April 13, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യ​ത് ജി​ല്ല​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഇ​രു​ട്ട​ടി​യാ​യി.
നെ​ല്ല്, ഏ​ത്ത​വാ​ഴ ക​ർ​ഷ​ക​രാ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​യ​ത്.
പു​തു​താ​യി കൃ​ഷി ന​ട​ത്തി​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ല​ട​ക്കം കൊ​യ്്ത്തി​നു ത​യാ​റെ​ടു​ത്തു വ​രു​ന്പോ​ഴാ​ണ് എ​ല്ലാ​ദി​വ​സ​വും വേ​ന​ൽ മ​ഴ എ​ത്തു​ന്ന​ത്. കൊ​യ്ത്തി​നി​ടെ മ​ഴ പെ​യ്യു​ന്ന​തോ​ടെ നെ​ല്ല് ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.
പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വേ​ന​ൽ​മ​ഴ ക​ന​ത്ത നാ​ശ​മാ​ണ് വി​ത​ച്ച​ത്.
പ​ന്ത​ളം, ആ​റ·ു​ള, കി​ട​ങ്ങ​ന്നൂ​ർ, ക​വി​യൂ​ർ, ഓ​മ​ല്ലൂ​ർ, കൊ​ടു​മ​ണ്‍, വ​ള്ളി​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലും വേ​ന​ൽ​മ​ഴ കൊ​യ്ത്തി​നു ത​ട​സ​മാ​യി. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മ​ഴ നാ​ശം വി​ത​യ്ക്കു​ന്ന​ത്.
ഇ​വി​ട​ങ്ങ​ളി​ൽ വി​ള​വെ​ത്തി​യ നെ​ല്ല് കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന​ട​ക്കം കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ച്ചെ​ങ്കി​ലും വെ​ള്ളം കാ​ര​ണം പാ​ട​ത്തേ​ക്ക് ഇ​റ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.
ദി​വ​സ​ങ്ങ​ളാ​യി മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ക്കാ​ൻ ക​ർ​ഷ​ക​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് മ​ഴ പെ​യ്യു​ന്ന​ത് ക​ർ​ഷ​ക​രെ നി​രാ​ശ​യി​ലാ​ക്കി.
മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ല​ഭി​ക്കു​ന്ന​ത്.
നി​ര​ണ​ത്ത് 400 ഏ​ക്ക​റോ​ളം പാ​ട​ശേ​ഖ​രം കൊ​യ്യാ​നു​ണ്ട്. ഇ​ത്ത​വ​ണ കൃ​ഷി ഇ​റ​ക്കാ​ൻ വൈ​കി​യ​താ​ണ് കൊ​യ്ത്തി​നും കാ​ല​താ​മ​സ​മു​ണ്ടാ​യ​ത്.
കൊ​യ്തെ​ടു​ത്ത നെ​ല്ല് പാ​ട​ത്തു​നി​ന്നു നീ​ക്കാ​നും ബു​ ദ്ധി​മു​ട്ടാ​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ കൂ​ലി​വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തു​വ​ന്ന​ തും ക​ർ​ഷ​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി.
മ​ഴ​യ്ക്കൊ​പ്പ​മു​ള്ള കാ​റ്റ് ഏ​ത്ത​വാ​ഴ ക​ർ​ഷ​ക​രെ​യും ദു​രി​ത​ത്തി​ലാ​ക്കി. ഏ​ത്ത​വാ​ഴ വ​ൻ​തോ​തി​ലാ​ണ് നി​ലം​പ​തി​ച്ച​ത്.