ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം, പ​രി​ശോ​ധ​ന​ക​ൾ ഉ​റ​പ്പാ​ക്കും
Tuesday, April 13, 2021 10:05 PM IST
തി​രു​വ​ല്ല: രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രും സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രും നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ചെ​യ്യു​ന്നു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി പ​റ​ഞ്ഞു.
ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 21 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ​ക്കാ​യി തി​രു​വ​ല്ല​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ർ. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രും. അ​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്ത​ണം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രും സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രും നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട്ത​ണം. ഇ​വ​ർ ക്വാ​റ​ന്‍റൈ​നീ​ലാ​ണെ​ന്ന് വാ​ർ​ഡു​ത​ല ക​മ്മ​റ്റി​ക​ൾ ഉ​റ​പ്പു വ​രു​ത്ത​ണം. വാ​ക്സി​നേ​ഷ​ൻ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല മ​റ്റു സെ​ന്‍റ​റു​ക​ളി​ൽ​കൂ​ടി ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശ​മു​ണ്ട്. ജി​ല്ല​യി​ൽ വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഒ​ന്നി​ൽ കൂ​ടു​ത​ൽ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചാ​ൽ വാ​ക്സി​നേ​ഷ​ൻ വ്യാ​പ​ക​മാ​ക്കാ​ൻ സാ​ധി​ക്കും. 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള അ​ഞ്ചു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ജി​ല്ല​യി​ൽ ഉ​ണ്ട്. ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് ഇ​തേ​വ​രെ വാ​ക്സി​ൻ കൊ​ടു​ക്കാ​നാ​യി​ട്ടു​ണ്ട്.ഡി​എം​ഒ ഡോ. ​എ.​എ​ൽ. ഷീ​ജ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​സി.​എ​സ്. ന​ന്ദി​നി, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യു​ട്ടി ക​ള​ക്ട​ർ ആ​ർ.​ഐ. ജ്യോ​തി​ല​ക്ഷ്മി, 21 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ, പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

312 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 194 പേ​ർ​ക്ക് രോ​ഗ​മു​ക്തി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 312 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 288 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​ന്പ​തു പേ​രു​ണ്ട്. ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി റേ​റ്റ് 8.16 ശ​ത​മാ​ന​മാ​ണ്.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 62299 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 56255 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 194 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 60075 ആ​ണ്. 7985 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.ഇ​ന്ന​ലെ 4148 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. 2496 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

ഒ​രു മ​ര​ണം കൂ​ടി
ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​രാ​ളു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. റാ​ന്നി-​പെ​രു​നാ​ട് സ്വ​ദേ​ശി (53) 12ന് ​പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​ത​ര രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​രി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.