വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​നു ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക്
Tuesday, April 13, 2021 10:05 PM IST
ശ​ബ​രി​മ​ല: ഐ​ശ്വ​ര്യ സ​മൃ​ദ്ധി​യ്ക്കാ​യി ശ​ബ​രി​മ​ല​യി​ൽ വി​ഷു​ക്ക​ണി ദ​ർ​ശി​ക്കാ​ൻ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ തി​ര​ക്ക്.
ഇ​ന്നു പു​ല​ർ​ച്ചെ ന​ട​ക്കു​ന്ന വി​ഷു​ക്ക​ണി ദ​ർ​ശ​നം ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് മ​ല ക​യ​റു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ശ​ബ​രി​മ​ല​യി​ൽ വി​ഷു​വി​ന് ദ​ർ​ശ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
പു​ല​ർ​ച്ചെ അ​ഞ്ച് മു​ത​ൽ ഏ​ഴു​വ​രെ​യാ​ണ് സ​ന്നി​ധാ​ന​ത്ത് വി​ഷു​ക്ക​ണി ദ​ർ​ശ​നം.
ഇ​ന്ന​ലെ അ​ത്താ​ഴ​പൂ​ജ​യ്ക്കു​ശേ​ഷം ശ്രീ​കോ​വി​ലി​ൽ വി​ഷു​ക്ക​ണി ഒ​രു​ക്കി​യാ​ണ് ന​ട അ​ട​ച്ച​ത്.
പു​ല​ർ​ച്ചെ ന​ട തു​റ​ന്ന​ശേ​ഷം ശ്രീ​കോ​വി​ലി​ലെ ദീ​പ​ങ്ങ​ൾ തെ​ളി​ച്ച് ആ​ദ്യം അ​യ്യ​പ്പ​നെ ക​ണി കാ​ണി​ക്കും.
തു​ട​ർ​ന്ന് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം അ​നു​വ​ദി​ക്കും.
ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്, മേ​ൽ​ശാ​ന്തി വി.​കെ. ജ​യ​രാ​ജ് പോ​റ്റി എ​ന്നി​വ​ർ ഭ​ക്്ത​ർ​ക്ക് വി​ഷു​ക്കൈ​നീ​ട്ട​വും ന​ൽ​കും.